സംഗീതലോകത്തെ റോക് ആന്റ് റോള്‍ ഇതിഹാസം ചക് ബെറി (90) അന്തരിച്ചു. മിസൂറി സെന്റ് ചാള്‍സ് കൗണ്ടിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു.

1984ല്‍ സമഗ്ര സംഭവാനയ്ക്ക് ആജീവനാന്ത ഗ്രാമി അവാര്‍ഡ് നേടിയ ഇദ്ദേഹം 1986ല്‍ റോക് ആന്റ് റോളില്‍ ശ്രദ്ധേയനായി. 1972ലെ മൈ ഡിങ് എ ലിങ് എന്ന പാട്ട് ലോകമെങ്ങും വമ്പിച്ച ഹിറ്റായിരുന്നു. ലോകമെമ്പാടും നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. യി നെവര്‍ കാന്‍ ടെല്‍,റോള്‍ ഓവര്‍ ബിഥോവന്‍,ജോണി ബി ഗുഡീ എന്നിവയാണ് പ്രധാന ആല്‍ബങ്ങള്‍.

1959ല്‍ 14 വയസുകാരിക്കെതിരേയുള്ള ആക്രമണകേസിലും 1970ല്‍ നികുതിവെട്ടിപ്പ് കേസിലും ഇദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here