Home / കേരളം / ലോക റിക്കോർഡ് ജേതാക്കൾ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി ; നിവേദനം നൽകി.
idiculla

ലോക റിക്കോർഡ് ജേതാക്കൾ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി ; നിവേദനം നൽകി.

തിരുവനന്തപുരം: സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളിൽ നിന്നും 
ലോക റിക്കാർഡുകളിൽ ഇടം നേടിയ പ്രതിഭകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപെട്ട് ലോക റിക്കോർഡ്  ജേതാക്കൾ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

ഓൾ ഗിന്നസ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ഓഫ് കേരള ട്രഷറാർ ഗിന്നസ് ഡോ. സുനിൽ ജോസഫ് , ഗിന്നസ് & യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള , ലിംകാ റിക്കാർഡ് ജേതാവ് വിവേക് രാജ് ,  യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ് ജേതാവ്  ലേഖ രാധാകൃഷ്ണൻ, യു.ആർ.എഫ് ഗ്രീൻ ക്ലബ് കോർഡിനേറ്റർ ഹാരിസ് താഹ , എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകിയത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ബോർഡുകൾ , കമ്മീഷനുകൾ എന്നിവയിൽ റിക്കോർഡ് ഉടമകൾക്ക്  പ്രാതിനിധ്യം നൽകണമെന്നും, റിക്കാർഡ് ഉടമകൾക്ക് വേണ്ടി ക്ഷേമനിധി ബോർഡ് രൂപികരിക്കുക, യാത്ര സൗജന്യം അനുവദിക്കുക ,അർഹരായവരെ പ്രോത്സാഹിപ്പിക്കുക, സർക്കാർ ജോലികളിൽ ആനുപാദികമായ പങ്കം പരിഗണനയും നൽകുക, റിക്കോർഡ് ഉടമകൾക്ക് സർക്കാർ തിരിച്ചറിയൽ കാർഡ് നൽകുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം പ്രധാനമന്ത്രിക്ക് തപാലിലും അയച്ചു.

Check Also

MOIDEEN puthenchira

ശാപമോക്ഷം കിട്ടിയ മലയാളം (ലേഖനം : മൊയ്തീന്‍ പുത്തന്‍‌ചിറ)

മെയ് ഒന്നു മുതല്‍ കേരളത്തിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ …

Leave a Reply

Your email address will not be published. Required fields are marked *