ബാബരി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി.
പ്രശ്‌നം ഇരു വിഭാഗവും കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ഇരുവിഭാഗവും പ്രശ്‌ന പരിഹാരത്തിന് തയാറാവണം. പ്രശ്‌നം രമ്യമായി തീര്‍ക്കുകയാണ് വേണ്ടതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും അറിയിച്ചു.
കോടതിക്കകത്തു ഇതിനൊരു പരിഹാരം സാധ്യമല്ലെന്നാണ് കോടതി നിലപാട്. ഇത് രണ്ടു വിഭാഗങ്ങളെ ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ പുറത്തു വെച്ച് പരിഹരിക്കുന്നതാണ് അഭികാമ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here