വിദ്യാഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ കോളജുകളും അടച്ചിടും. സാശ്രയ കോളജ് മാനേജ്‌മെന്റ് കര്‍സോഷ്യമാണ് സമരം പ്രഖ്യാപിച്ചത്.

എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും നാളെ അടച്ചിടും.

ലക്കിടി നെഹ്‌റു ലോ കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്.

ലക്കിടി കോളജിലെ ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പാമ്പാടി കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സുകുമാരന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ വത്സലകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here