ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ആദിത്യ നാഥ് തയ്യാറായില്ല. യുപിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സംഗിന്റെ വസതിയിലേക്ക് തിരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി എന്നിവരേയും ആദിത്യനാഥ് സന്ദര്‍ശിക്കുമെന്നാണ് സൂചന.

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ അമിത്ഷാ ആദിത്യനാഥ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തര വകുപ്പിനു വേണ്ടി ഉപമുഖ്യമന്ത്രി മൗര്യ അവകാശവാദമുന്നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here