mushroom.jpg.image.784.410

തിരുവനന്തപുരം∙ വിഷക്കൂൺ കഴിച്ച് 11 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെരിങ്ങമല, കൊല്ലത്തെ ചിതറ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചികിൽസ തേടിയത്.

ഇവിടങ്ങിളിൽ വിഷക്കൂൺ വിൽപനയ്ക്ക് വച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഈ കൂണുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂൺ ഉപയോഗിച്ചവരുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. എത്ര പേരാണ് ഈ കൂൺ കഴിച്ചതെന്ന വിവരം അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here