അമേരിക്കയിലെ ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ കൊഗ്‌നിസന്റ് 6,000 തൊഴിലാളികളെ പിരിച്ചുവിടുന്നു. സാമ്പത്തിക മാന്ദ്യം മൂലമാണ് കമ്പനി ഇത്രയധികം ആളുകളെ പിരിച്ചുവിടാനൊരുങ്ങുന്നത്. ഇത് ആകെയുള്ള തൊഴിലാളികളുടെ രണ്ടു ശതമാനത്തോളം വരും. 2016 ഡിസംബറിലെ കണക്കനുസരിച്ച് 2.6 ലക്ഷം തൊഴിലാളികളാണ് കമ്പനിയിലുള്ളത്.

എന്നാല്‍ കമ്പനിയില്‍ വര്‍ഷം തോറും നടക്കുന്ന പിരിച്ചുവിടലിന്റെ ഭാഗമാണിതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. കൂടാതെ കമ്പനിയുടെ ബിസിനസ് കൂടുതല്‍ വര്‍ധിപ്പിക്കുകയാണെന്നും ഷെയര്‍ വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നുമാണ് കൊഗ്‌നിസന്റ് അവകാശവാദമുന്നയിക്കുന്നത്.

പുതിയ കാലത്ത് യു.എസിലെ നിരവധി ഐ.ടി കമ്പനികള്‍ വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റത്തിനൊത്ത് സഞ്ചരിക്കാന്‍ കഴിയാത്തതാണ് ഇവരെ പ്രധാനമായും തളര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here