ഷിക്കാഗൊ: ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്ന്് 6 വയസ്സുകാരി മാതാവിനോട് പറഞ്ഞപ്പോള്‍ ആദ്യം തമാശയാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഗതി വളരെ ഗൗരവമാണെന്നറിഞ്ഞതോടെ മകളുടെ ഇഷ്ടം നിറവേറ്റുന്നതിന് മാതാവിനൊപ്പം കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു.
ഷിക്കാഗൊ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിനിയാണ് ആറ് വയസ്സുള്ള അര്‍മനി ക്രൂസ് ജന്മദിനം തന്റെ കൂട്ടുകാരികള്‍ക്കൊപ്പമല്ല ഈ വര്‍ഷം ആഘോഷിക്കുന്നതെന്നും, സമീപത്തുള്ള ഭവനരഹിതര്‍ക്ക ഭക്ഷണം നല്‍കി കൊണ്ടാകണം എന്ന തീരുമാനത്തിന്  പ്രചോദനമായത് ഒരിക്കല്‍ തന്റെ അമ്മാവന്‍ ബാക്കി വന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭവനരഹിതര്‍ക്ക് നല്‍കിയതാണ്.
അര്‍മനി ജന്മദിനാഘോഷത്തിനായി ശേഖരിച്ചത് ചിക്കന്‍, മത്സ്യം, പിസ, പൊട്ടെറ്റോസ്, കുപ്പിവെള്ളം, പ്രോട്ടീന്‍ബാര്‍സ് എന്നിവയായിരുന്നു. ജന്മദിനത്തിന് ദിവസങ്ഹള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെ തന്റെ താല്‍പര്യം ഈ കുട്ടി അറിയിച്ചിരുന്നു.
150 പേര്‍ക്കാണ് ജന്മദിനത്തില്‍ സുഭിക്ഷമായി ഭക്ഷണ നല്‍കിയത്. മാര്‍ച്ച് 8 ന് നടന്ന ഈ സംഭവം അനേകായിരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്.
അര്‍മിയുടെ തീരുമാനം ഒരു കീഴ്‌വഴക്കമാക്കുന്നതിനാണ് കുടുംബങ്ങളുടെ തീരുമാനം. ആറ് വയസ്സുകാരിയുടെ മാതൃക പിന്തുടരുവാന്‍ ശ്രമിച്ചാല്‍ ആയിരക്കണക്കിന് ങവനരഹിതര്‍ക്ക് ആശ്വാസമേകുന്നതില്‍ തര്‍ക്കമില്ല.
പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here