മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റസ് വീണ്ടും സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി .

ഫോബ്‌സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലാണ് ബില്‍ഗേറ്റസ് ഒന്നാമതെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പട്ടികയില്‍ 200 സ്ഥാനങ്ങള്‍ താഴെക്ക് വന്നു.

ലോകത്തിലെ കോടിശ്വരന്‍മാരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായതായും മാസികയുടെ കണക്കുകളില്‍ പറയുന്നു. 565 കോടിശ്വരന്‍മാരുമായി അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 365 പേരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. മാന്‍ഹട്ടനിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിലുണ്ടായ തിരിച്ചടിയാണ് ട്രംപിനെ പട്ടികയില്‍ നിന്ന് താഴെയെത്തിച്ചതിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസ് ,ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ എന്നിവരും ഫോബ്‌സിന്റെ പട്ടികയില്‍ ആദ്യം പത്തില്‍ ഇടം ഉള്‍പ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here