ഷിക്കാഗൊ: ഒബാമയുടെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തില്‍ നിന്നും പ്രസിഡന്റ്മാരായിരുന്നിച്ചുള്ളവരോടുള്ള  അനാദരവയിരിക്കും ഈ ബില്‍ പാസ്സാക്കിയാല്‍ ഫലമെന്ന് നിയമ സഭാസമാജികര്‍ അഭിപ്രായപ്പെട്ടു.

അവധി ദിനമായി അംഗീകരിച്ചാല്‍ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും  അടച്ചിടുന്നത് സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ചിക്കാഗൊ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന ആഡ്രെതപേഡി, സോണിയാ ഹാര്‍ലര്‍ എന്നീ ഡമോക്രാറ്റിക് അംഗങ്ങളാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അമേരിക്കയുടെ നാല്‍പ്പത്തിനാലാമത്തെ പ്രസിഡന്റായിരുന്ന ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4 (1961) പതിമൂന്നാമത് സംസ്ഥാന അവധി ദിനമാക്കാനായിരുന്നു ബില്‍ അവതരിപ്പിച്ചത്.

ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പ്രതീക്ഷയോടെ കൊണ്ടുവന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പ് 12 പേര്‍ വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നതുമാണ് പാരാജയപ്പെടാന്‍ കാരണമായത്.

obama222

LEAVE A REPLY

Please enter your comment!
Please enter your name here