അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് വിദേശകാര്യമന്ത്രി തോബിയാസ് എല്‍വുഡിന് അഭിനന്ദന പ്രവാഹം. ബ്രിട്ടനിലെ ഹീറോയായിരിക്കുകയാണ് തോബിയാസ്.

ആക്രമണത്തില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നല്‍കാന്‍ മുന്നിട്ടിറങ്ങിയ എല്‍വുഡിന്റെ ചിത്രം വന്‍ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

പാര്‍ലമെന്റിന് പുറത്ത് പരിക്കേറ്റ് ബോധമില്ലാതെ കിടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ട് എല്‍വുഡ് പാര്‍ലമെന്റിന് പുറത്തേക്ക വരികയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു. കൈകളിലും മുഖത്തും രക്തം പുരണ്ട എല്‍വുഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. അതിനിടെ എല്‍വുഡ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ക്ക് പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷിക്കാനായില്ല.

ആക്രമണം ഉണ്ടായതിനു പിന്നാലെ എം.പിമാരോട് പാര്‍ലമെന്റിനകത്ത് തന്നെ തുടരാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വകവെക്കാതെ എല്‍വുഡ് ദുരന്തമുഖത്ത് സഹായവുമായെത്തുകയായിരുന്നു.

മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയാണ് കണ്‍സര്‍വേറ്റീസ് പാര്‍ട്ടി എംപിയായ തോബിയാസ് കെല്‍വുഡ്. 1991 96 കാലഘട്ടത്തില്‍ റോയല്‍ ഗ്രീന്‍ ജാക്കറ്റില്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം. കുവൈത്ത്, ജര്‍മ്മനി, ബോസ്‌നിയ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

 

ബ്രിട്ടീഷ് പാര്‍ലമെന്റ് വെടിവയ്പ്പ്: ഏഴു പേര്‍ പിടിയില്‍

ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്റ്റേറ്റിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഏഴു പേര്‍ പിടിയിലായി. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി പറഞ്ഞു.
വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാര്‍ലമെന്റ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here