ചിറകൊടിഞ്ഞ പൂമ്പാറ്റ
—————————–

പെൺ മക്കൾ ഉള്ള മാതാ പിതാക്കൾ ഇതൊന്ന് വായിക്കണം

ഷിഫാന അതായിരുന്നു അവളുടെ പേര് ഒരു പൂമ്പാറ്റയെ പോലെ എന്റെ നാട്ടിൽ പാറിനടക്കുന്ന ഒരു വായാടി പെണ്ണ് ആരോടും പെട്ടന്ന് അടുക്കും  വാ തോരാതെ സംസാരിക്കും എല്ലാർക്കും ഒരുപോലെ ഇഷ്ടായിരുന്നു അവളെ ആര് കണ്ടാലും ഒന്ന് കണ്ണെടുക്കാതെ നോക്കി പോവുന്ന ഒരു മൊഞ്ചത്തികുട്ടി .

വീട്ടിൽ ഉമ്മയും ഒരനിയനും ഉപ്പയും . ഉപ്പാക്ക് കൂലി പണിയാണ് ഉമ്മയും ഇടക്ക് പോവും പണിക്ക് കഷ്ടപ്പാടാണെങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം .

അന്നൊരു മഴയത്ത് എന്റെ ആട്ടോയിൽ അവളും ഉമ്മയും വന്നു കയറി റഷീദെ ഒന്ന് ടൗൺ വരെ പോണം വണ്ടിയെടുക്ക് .
എങ്ങോട്ടാ സഫിയാത്തതാ ഇങ്ങള് രണ്ടാളും .
എങ്ങോട്ടാ എന്ന് പറഞ്ഞാലേ വണ്ടിയെടുക്കു റഷികാക്കു ഇങ്ങള് വണ്ടിയെടുകീം ഷിഫാന ഇടയിൽ കയറി പറഞ്ഞു .

നിന്നോട് തർക്കിക്കാൻ ഞാനില്ല പെണ്ണെ ചിലകാതെ കേറിയിരിക്ക് .

സ്കൂൾ തുറക്കല്ലേ റഷീദെ ഇവൾക്ക് എന്തക്കയോ വാങ്ങണം പറഞ്ഞു .

അതിന് ഇവൾ സ്കൂളിൽ പോവുന്നുണ്ടോ സഫിയാത്ത .?

പിന്നെ എന്റെ പകരം ഇങ്ങളല്ലേ സ്കൂളിൽ പോവാർ ഹമ്..

നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ ഞാൻ ഇനി എത്രാം ക്ലാസ്സിലേക്ക ഇയ് .?

പത്തിലേക്ക റഷിക്കാ .

പത്തിലെത്തിയ ഇജ് വലിയ പെണ്ണായി ലേ . സഫിയാത്ത ഇവൾ .

റഷീദെ ഇക്കൊല്ലം കൂടി പടിക്കട്ടെ നല്ല ആലോചന വന്നാൽ കെട്ടിച്ചു വിടണം .
ഉമ്മ ഇങ്ങള് മിണ്ടാതെ ഇരുന്നോളീ എന്നെ ഇപ്പോ കെട്ടിക്കണ്ട ട്ടോ.

പിന്നെ നിന്നെ കാലാകാലം നോക്കാൻ സഫിയതാക്ക് പറ്റോ.

സഫിത്താ ഇപ്പോതന്നെ കെട്ടിക്കണ്ട പെണ്ണിന്റെ കുട്ടിക്കളി മാറിയിട്ടില്ല കുറച്ചൂടെ പടിക്കട്ടെ അവൾ .

അങ്ങനെ പറഞ്ഞു കൊടുക്ക് റഷീകക്കോ .

കുറച്ചു മാസങ്ങൾക്ക് ശേഷം .

സഫിയതാനെ വീണ്ടും കണ്ടു .
എന്താ ഇവടെ നിൽകുന്നെ വീട്ടിലേക്കാണെൽ പോന്നോളീം

ആ റഷീദെ ഞാനും ഉണ്ട് .

എവിടെ പോയതാ ഇങ്ങള് ഇത്താ .?

ഞാൻ ബാങ്കിലൊന്ന് പോയതാ .

എന്താ പൈസ വെക്കാൻ വീട്ടിൽ സ്ഥലം ഇല്ലാതായോ ഇത്താ ?

അല്ലടാ ഒരു ലോൺ കിട്ടോ നോക്കാൻ പോയതാ .

എന്തിനാപ്പോ ഒരുലോൺ ഇങ്ങക്ക് .?

നീ അറിഞ്ഞില്ലേ ഷിഫാനക്ക് കല്ല്യാണം ശരിയായി നല്ല കൂട്ടരാ ഒന്നും വേണ്ടാന്നു പറഞ്ഞു എന്നാലും എന്തെങ്കിലും പൊന് ഇട്ടു കൊടുക്കണ്ടേ ഞമ്മള് അതിനുള്ള ലോണിന് പോന്നതാ .

എന്താ ഇത്താ ഇത് അവൾ ചെറിയ കുട്ടിയല്ലേ കുട്ടിക്കളി ഇനിയും മാറിയില്ല പത്താം ക്ലാസെങ്കിലും പടിക്കട്ടെ എന്നിട്ട് പോരെ .

റഷീദെ അനക് അത് പറയാ ഇതുപോലെ ഒന്നും വേണ്ടാന്ന് പറഞ് ഇനിയാരും വരൂല പഠിച്ചതൊക്കെ മതി .

വീട്ടിൽ എത്തി ഇറങ്ങിയ സഫിയാത്ത .
റഷീദെ ചായ കുടിച്ചിട്ട് പോവാ വാടാ .

വേണ്ട ഇത്താ പോയിട്ട് ചെറിയ പണിയുണ്ട് പോട്ടെ .

ഇങ്ങള് ഞങ്ങളെ ചായ കുടികിലാലോ ഞങ്ങളെ ചായ കുടിച്ചിട്ടാരും ഇതുവരെ മരിച്ചിട്ടില്ല .

ആ കല്ല്യാണപെണ്ണ് ഇവടെ ഉണ്ടോ .

കല്ല്യാണം കഴിഞ്ഞാലാലേ പോവാൻ പറ്റു ഇക്കാക്ക അതുവരെ ഞമ്മളിവിടെ ഉണ്ടാവും

ഈ പെണ്ണിനോട് വർത്താനം പറഞ്ഞാ നടക്കൂല പോട്ടെ പെണ്ണെ കല്ല്യാണം കഴിഞ്ഞാ അവിടേ പോയി ഇങ്ങന്നെ ചിലകരുത് ട്ടാ .

ആ അതെനിക്കറിയാ ഇക്കാക്ക.

ഒരുദിവസം വീട്ടിൽ വന്നു കയറിയപ്പോ അവളുണ്ട് എന്റെ വീട്ടിൽ അല്ല ഷിഫാന നീ എന്താ ഇവടെ .?

എനിക്കെന്താ ഇങ്ങട്ട് വരാൻ പറ്റില്ലേ ?

അവൾ നിന്നോട് കല്ല്യാണം പറയാൻ വന്നതാ റഷീദെ ഉമ്മ പറഞ് നിർത്തി .

റഷീക്കാ ഇങ്ങള് കല്ല്യാണത്തിന് വരണേ അടുത്ത നയറാഴ്ച വീട്ടിൽ .

അതും പറഞ്ഞവൾ ഇറങ്ങി ഓടി .

ഇജെന്തിനാ മോനെ അവളെ വട്ടക്കുന്നേ .?

ഒന്നുല ഉമ്മ പാവം കുട്ട്യാ കെട്ടിക്കാനൊന്നും ആയിട്ടില്ല ആ എന്തായാലും നന്നാവട്ടെ.

മാസങ്ങൾക്ക് ശേഷം .

കല്ല്യാണം കഴിഞ്ഞിട്ട് നിന്നെ ഈ വഴിക്ക് കാണാറിലാലോ ഷിഫാന .ഒരു പുതിയപ്ലനെ കിട്ടിയപ്പോ ഞമ്മളെ മറന്നോ ഇജ് .

ഒരു ചിരി ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല .അവൾ വീട്ടിനുളിലേക്ക് പോയി .

സഫിയാത്ത എന്താ ഈ പെണ്ണിന് പറ്റി വായാടി മിണ്ടാതെ പോയി.

റഷീദെ അവൾക്ക് വിശേഷം ഉണ്ട് അതിന്റെ നാണം കൊണ്ടാവും .

ആഹ നന്നായി ഒരു കുട്ടിയായപ്പോ അവളുടെ കുട്ടിക്കളി നിന്നല്ലോ .

മാസങ്ങൾ വീണ്ടും ചിറകടിച്ചു നീങ്ങി .

ആട്ടോ സ്റ്റാന്റിൽ എത്തിയ എന്നോട് നിസാം പറഞ്ഞു ടാ റഷീദെ സ്കൂളിനപ്പുറത്തുള്ള വളവിൽ ഒരു ആക്സിഡന്റ് ഒന്ന് പോയി നോക്കിയാലോ.
ആരാടാ നിസാം ?

ആ സഫിയാത്തന്റെ മരുമകനാ എന്ന പറയുന്നത് കേട്ട് .

പറഞ്ഞ ഉടനെ വണ്ടി എടുത്തങ്ങോട്ട് പോയി അവിടെ എത്തിയതും ആളുകൾ കൂടി നിൽകുന്നു .
എന്താ ഏട്ടാ പറ്റിയത് നല്ല പരിക്കുണ്ടോ അവിടെ നിന്ന ആളോട് ഞാൻ ചോദിച്ചു .

പരിക്കല്ല മോനെ ആള് പോയി .

പടച്ചോനെ കയ്യും കാലും തളർന്ന് ഞാനവിടെ ഇരുന്നു .എങ്ങനെയോ വീട്ടിൽ എത്തി ഉമ്മാനോട് കാര്യം പറഞ്ഞു .നീ പോവുന്നില്ലേ മോനെ ഉമ്മാന്റെ ചോദ്യം .

ഇല്ലമ്മാ എനിക്കാ പെണ്ണിന്റെ മുഖത്തുനോക്കാൻ വയ്യ .ഉമ്മ പോയി വാ. ഞാനിവിടെ കിടക്കട്ടെ .

മരണ വീട്ടിൽ പോയി വന്ന ഉമ്മാന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് ഉമ്മാ കണ്ടോ അവളെ .

കണ്ടു മോനെ ഒരു മരവിപ്പിൽ അങ്ങനെ ഇരിക്കുന്നു 5 മാസം വയറ്റിലല്ലേ .അതും പതിനാറു വയസ്സല്ലേ ആയള്ളൂ .

ഒരു നെടു വീർപ്പ് ഇട്ട് ഉമ്മ നടന്നു

ദിവസങ്ങൾക്ക് ശേഷം അവളെ ഹോസ്പിറ്റൽ കൊണ്ട് പോവാൻ എന്റെ വണ്ടി വിളിച്ചു .

അവിടെ എത്തിയ ഞാൻ അവളെ കണ്ടു എന്നെ കാണുമ്പോ പൊട്ടിച്ചിരിച്ചു സംസാരിക്കുന്ന ആ മുഖത്തു ഇന്ന് കണ്ണീർ നിറഞ്ഞു നിൽക്കുന്നു കാണാൻ വയ്യാത്ത ആ കാഴ്ച എന്റെ ചങ്കൊന്ന് പിടഞ്ഞു .

പതിനാറ് വയസ് ആയിട്ടുള്ളു പത്തുവരെ പോലും പഠിച്ചിട്ടില്ല കുഞ്ഞിനെ കളയാൻ പോലും പറ്റില്ല ഏഴ് മാസം നിറ വയറാണ് പടച്ചോനെ നീ തന്നെ തുണ .

മാസങ്ങൾക്ക് ശേഷം അവൾ പ്രസവിച്ചു ഒരാൺ കുഞ്ഞിനെ അന്നവളെ കാണാൻ ഞാൻ പോയി ഒരു കട്ടിലിൽ ഉമ്മയും കുഞ്ഞും കിടക്കുന്നു .

ഒരു അയഞ്ഞ ശബ്ദത്തിൽ എന്താ ഇക്കാക്ക എന്റെ കുട്ടിക്ക് ഒന്നും വാങ്ങാതെ വന്നത് നല്ല ആളാ .

ആ ചോദ്യം എന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി ഞാൻ മുറിവിട്ട് പുറത്തിറങ്ങി . ആ കുഞ്ഞിന്റെ മുഖം കണ്ടിട്ടാവണം ആ പൂമ്പാറ്റയുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിടരുന്നത് ഞാൻ നോക്കി നിന്നു..

( പെൺ കുട്ടികളെ ഒരു ബാധ്യത ആയി കാണരുത് അവർക്ക് പഴയ കാലത്തെ പോലെ കൂലി പണിയെടുത്ത് മക്കളെ പോറ്റാൻ ആവില്ല പഠിപ്പും വിവരവും ഉണ്ടാവണം .
കടമ കഴിക്കുന്ന പോലെ ജീവിതം എന്താണെന്നറിയാത്ത കളിച്ചു നടകണ്ട കാലത്ത് കെട്ടിച്ചു വിടരുത് .
പതിനാറു വയസിൽ ഉമ്മയും വിധവയുമാണ് ഷിഫാന. എനിക്കറിയില്ല ഇനി എങ്ങനെ ആ കുട്ടിയെ അവൾ വളർത്തും അവളുടെ കുട്ടിക്കളി പോലും മാറിയിട്ടില്ല .

മാതാ പിതാക്കൾ ചിന്തിക്കുക ശൈശവ വിവാഹം കുറ്റകരമായിട്ടും ഒളിഞ്ഞും തെളിഞ്ഞും ഇന്നും നമ്മുടെ നാട്ടിൽ ഇന്നും നടക്കുന്നുണ്ട്‌ ഇതുപോലുള്ള വിവാഹങ്ങൾ )

നന്മയുണ്ടാവട്ടെ ….

രചന . നജീബ് കോൽപാടം

LEAVE A REPLY

Please enter your comment!
Please enter your name here