ഡാളസ്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ( ഫുൾ ഗോസ്പൽ) സീനിയർ ശുശ്രൂഷകനും, മലയാളി പെന്തക്കോസ്ത് പ്രമുഖ എഴുത്തുകാരനുമായിരുന്ന പാസ്റ്റർ രാജൻ പരുത്തിമൂട്ടിൽ (76) നിര്യാതനായി.

എടത്വ പരുത്തിമൂട്ടിൽ കുഞ്ഞച്ചൻ ഉപദേശിയുടെ കൊച്ചുമകനും, ചെറിയാൻ-തങ്കമ്മ ഫിലിപ്പ് ദമ്പതികളുടെ മുത്തമകനും ആയിരുന്നു പരേതൻ. കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ രണ്ടു തവണ അവാർഡു ജേതാവും ആയിരുന്നു. തന്റെ സാഹിത്യ സൃഷ്ടികളിൽ ബലഹീനതയിൽ കവിഞ്ഞുവരുന്ന ദൈവകൃപയുടെ ആഴത്തെപറ്റിയുള്ള ശുഭവചനത്താൽ ഹൃദയം നിറഞ്ഞ് രാജാവിനുവേണ്ടി കൃതികൾ രചിക്കുവാനുള്ള താല്പര്യം ദൃശ്യമായിരുന്നു.

സുവിശേഷപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയളവിൽ ദൈവസഭയുടെ പെരുനാട്, വലിയകാവ്, മണ്ണാരകുളഞ്ഞി, ഇട്ടിയപ്പാറ, എന്നീ സഭകളിലും, റാന്നി കേന്ദ്രമാക്കി പ്രദേശത്തിന്റെ കിഴക്കൻ മേഖലകളിലും സഭാപരിപാലനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

1996 മുതൽ കുടുംബാംഗങ്ങളുമൊത്ത് ഡാളസിൽ കുടിയേറിപാർക്കുകയും, വിവിധ നിലകളിൽ സുവിശേഷീകരണ വ്യാപ്തിക്കായി യത്നിച്ചിട്ടുണ്ട്.

റാന്നി ചെറുകര കോളാകോട്ട് കുടുംബാംഗമായ മറിയാമ്മ (late) ആണു സഹധർമ്മിണി.

മക്കൾ: ലൗലി, ലെവി, ലോർഡ്സൺ
മരുമക്കൾ: ഷാജി തോമസ്, ബ്രൈറ്റി ലെവി, സുനിത ലോർഡ്സൺ
കൊച്ചുമക്കൾ: ഷാലോം, ഷെർലിൻ, ലെബ്രിൻ, ലെവിൻ, ക്രിസ്, ക്രിസ്റ്റീൻ, ക്രിഷാന.

ഭൗതീകശരീരം മാർച്ച് 25 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മെസ്ക്വിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ച് മന്ദിരത്തിൽ ( 940 Barnes Bridge, Mesquite, Texas 75150) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസമരണ സമ്മേളനവും ഉണ്ടായിരിക്കും. ഞായറാഴ്ച 26 നു ഉച്ചയ്ക്ക് 2 മണിക്ക് അതേ സഭാമന്ദിരത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും, തുടർന്ന് ന്യൂഹോപ്പ് മെമ്മോറിയൽ (500 US 80 East, Sunnyvale, Texas 75182) സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും.

ഇരുദിവസത്തേയും ശുശ്രൂഷകൾ www. thoolikausa.com -ൽ തത്സമയം ദർശിക്കാവുന്നതാണു.

Viewing
Saturday March 25 6:00pm

Sharon Fellowship Church 940 Barnes Bridge Rd Mesquite TX 75150

Home going celebration & internment
Sunday 26th 2:30 PM

New Hope funeral home
500 us-80, Sunnyvale Tx

IMG_8809

LEAVE A REPLY

Please enter your comment!
Please enter your name here