കോഴിക്കോട്: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി വെച്ചു. രാജി വെക്കുന്നതായുള്ള തന്‍റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ തന്‍റെ പേരില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ തുടര്‍ന്ന് ധാര്‍മികതയുടെ പേരില്‍ രാജി വെക്കുന്നതായി ശശീന്ദ്രന്‍ കോഴിക്കോട് അറിയിച്ചു.

ഏത് ആവശ്യത്തിനും ഏത് നേരത്തും വിളിച്ചിട്ടുള്ളവരോട് മാന്യമായേ പെരുമാറിയിട്ടുള്ളു. ആരോടും മോശമായി സംസാരിക്കുകയോ തെറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഈ കാര്യത്തില്‍ ശരി തെറ്റുകള്‍ മനസിലാക്കാന്‍ വേണ്ടി മുഖ്യമന്ത്രിക്ക് ഏതു ഏജന്‍സിയെ വെച്ചും വിശദമായ അന്വേഷണം നടത്താമെന്നും ശശീന്ദ്രന്‍ പറഞ്ഞു. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here