ആയിഷ – കഥ 
———————-

നിങ്ങളെന്താ ഇക്ക വൈകിയത് ?

ആയിശുവിന്റെ വീട്ടിലേക്കു കയറുമ്പോള് തന്നെ ഉള്ള ആദ്യ ചോദ്യം അതായിരുന്നു ,, ,,

,,നൗഫൽ ചെറിയ പുഞ്ചിരിയിൽ അവന്റെ ഉത്തരം ഒതുക്കി ,,

നിങ്ങ വരൂന്നുവെച്ച് എന്റു ഉപ്പ, ഉമ്മ, കാരണോർ, എത്രസമയം കാത്തിരുന്നൂന്നോ, ഇക്കായ്ക്കു എന്റെ കൂട്ടരോട് മൊത്തത്തിൽ പൂച്ചാണല്ലോ ,,,നുമ്മ പാവപ്പെട്ടവര്, നിങ്ങ വലിയ സുല്ത്താന് ,,,

നിങ്ങ പണക്കാരായതുകൊണ്ടല്ലേ അല്ലെങ്കീ നിങ്ങ എന്റെ വീട്ടിൽ നിക്കേണ്ടവരാ ,,,എന്റെ കുടുംബത്തെ ഇപ്പോഴും കണേണ്ടവരാ ,

തലശ്ശേരിന്നു നിങേക്കാളും പണുള്ള ചെക്കൻ മാർ എന്നെ അന്വേഷിച്ചുവന്നതാ ,,അന്നേരം ഉപ്പ പ്രായം ആയില്ലാന്നു പറഞ്ഞു തിരിച്ചയച്ചു ,

നിങ്ങ എന്റെ അപ്പോഴത്തെ മൊഞ്ചുകണ്ടു കെട്ടിയതല്ലേ ,,
ഈ പുള്ളേർക്കുപോലും എന്റെ കുടുംബത്തോട്ടു പോകാൻ പറഞ്ഞാല് പറ്റൂലന്നാ ,,,അതെങ്ങനെ പോകാനാ നിങ്ങളെയല്ലേ പുള്ളേർ അത് അങ്ങനെയേ വരൂ ,,

പത്താം ക്‌ളാസിൽ പരിക്ഷക്കു മുൻപേ നിങ്ങക്ക് എന്നെ കെട്ടിച്ചു തന്നതാ അന്നേ നാരായണീടീച്ചർ എന്നോട് പറഞ്ഞതാ ആയിശൂ നീ പഠിപ്പുനിറത്തരുത്‌ എന്ന് ,,
എന്തു ചെയ്യാം എന്റെ യോഗം നിങ്ങളുടെ ഉമ്മയുടെ കാര്യങ്ങള് നോക്കലായിപ്പോയി ,,

ഞാൻ ഉമ്മയെ കുറ്റംപറയൂല ഉമ്മ എന്റെ ഉമ്മയെപോലെയാണ് എന്നെ പെരുത്ത് ഇഷ്ടായിരുന്നു .
,അതുകൊണ്ടാണീ ഞാനീ നിങ്ങ അഞ്ചുകൊല്ലം ഗൾഫിൽ കിടന്നിട്ടും നിങ്ങളുടെ പൊരേല് കിടുന്നു കൂടിയത് ,

നിങ്ങ വരും രണ്ടുകൊല്ലം കൂടുമ്പം കുറെ അത്തറും സാധനങ്ങളുമായി,, പോകുമ്പോ എന്റെ ഉക്കത്തു ഓരോന്നിനെയും തന്നിട്ടും പോകും ,..അതുകഴിഞ്ഞു ആയിട്ടുങ്ങളെ ആളാക്കാനുള്ള പെടാപ്പാടു എനിക്കും പടച്ചോനും മാത്രറിയാം ,

പുത്തി വരുന്ന പ്രായത്തിൽ കെട്ടികൊണ്ടുവന്നതാ നിങ്ങളെന്നെ …ഇക്കാ നിങ്ങളണ് എനിക്ക് കറപ്പും വെളുപ്പും ആളുകളുടെ മനസ്സും പറഞ്ഞു തന്നത് ആ നിങ്ങള് ഇതു ചെയ്തത് തീരെ ശരിയായില്ല ,,,

പതിനാലാമത്തെ വയസ്സിൽ കെട്ടികൊണ്ടുവന്നപ്പോ മൂതല് കേൾക്കുന്ന കഥ ,,

നൗഫലിന് പുതുമയൊന്നുമില്ല ,,എങ്കിലും ആയിശൂവിനെ അവനറിയാം ഒരു പൊട്ടിപ്പെണ്ണ് ,,അവനിലൂടെ മാത്രം ചന്ദ്രനെയും സൂര്യനെയും അറിയുന്നവൾ .
കൽബു നിറയെ അവനോടുള്ള സ്നേഹം മാത്രം ,,

ആദ്യ രാത്രി അവനിന്നും ഓർമ്മയുണ്ട് ,,ഒന്നും പറയാതെ കട്ടിലിന്റെ ഒരറ്റത്തു പിടിച്ചിരിക്കുന്ന ആയിഷ ,,,,,അല്ലെങ്കിലും പതിനാലുവയസ്സുകാരിക്ക് തിടുക്കത്തിലുള്ള ഇഷ്ട്ടപ്പെടാത്ത കല്യാണത്തിൽ എന്ത് നാണം ,,,

എങ്കിലും പതിയെപ്പതിയെ അവളുടെ കൂട്ടുകാരനായി അവനവളുടെ മനസ്സിൽ ചേക്കേറി ,,

അവൾ ആദ്യമായി പറഞ്ഞത് എനിക്ക് പഠിക്കണം എന്നായിരുന്നു ,,ഞാൻ അവളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല ,

ഉമ്മയെയും ഉപ്പയെയും ചെറുതായി മുഷിപ്പിക്കേണ്ടി വന്നെങ്കിലും ഞാൻ അവളെ പഠിക്കാൻ അയച്ചു ,,എന്തു ചെയ്യാം അവളുടെ സൗന്ദര്യവും ,എന്റെ ഇരുപത്തിരണ്ടിന്റെ പ്രായത്തിളക്കവും കിട്ടിയ രണ്ടുമാസത്തെ ലീവിൽ അവൾക്കു ഒരു ട്രോഫി സമ്മാനിച്ചു ,

അതോടെ ആയിശുവിന്റെ പഠിപ്പും നിന്നു ,ഡോക്ടറുടെ അടുത്തുപോയപ്പോള് പ്രായം ചോദിച്ചപ്പോള് അയിശുവിനു പ്രായം പതിനഞ്ചു ,,, എന്ത് ചെയ്യാം ഡോക്ടറ് നൂറുകൂട്ടം ചോദ്യങ്ങളും ഉപദേശങ്ങളും അവസാനം ഉമ്മ കാലുപിടിച്ചു കരഞ്ഞാണ് സംഭവം കൈച്ചലക്കിയത് ,,

അപ്പോഴും ആയിശൂന് ഇജ്ജാതി ചിന്തകളൊന്നുമില്ല ആയിശൂന്റെ വിഷമം നൗഫലിന്റെ ഉപ്പ അബ്ദുള്ളഹാജി പഠിപ്പു ഇതിനോടെ നിർത്തിക്കോ എന്ന് പറഞ്ഞതിനായിരുന്നു ,

അതുകൂടാതെ പത്താം ക്ലാസ്സിലെ സെന്റോഫിനു അവളുടെ ഫോട്ടോ മാത്രം ഉണ്ടാവില്ലല്ലോ എന്ന് ഒര്തായിരുന്നു ,,,,,,

സമയം ഒൻപതു ആയി ഇപ്പോഴും ആയിശുവിന്റെ മുഖം ചുകന്നു തന്നെ ,, എങ്കിലും നൗഫലിന് ചോറുകൊടുക്കുന്നു ,ഇഷ്ടമുള്ളതൊക്കെ വെളമ്പിക്കൊടുക്കുന്നു ,,നൗഫലിന്റെ ഉമ്മ പോയ ശേഷം അത് അവൾ ആർക്കും വിട്ടുകുടുക്കാത്ത സ്വന്തം അവകാശം ആണ് ,,,,,

ബെഡ്‌റൂമിൽ നൗഫൽ വന്ന് ഒരു സീസർ പുകയ്ക്കുകയാണ് ,
ഉപ്പയുള്ളപ്പോള് പുകകണ്ടാൽ അന്ന് ജീവിതം കട്ടപ്പുക എന്ന് പറഞ്ഞ ആള് ആണ് ,,,

പത്തുമിനുറ്റുന്നുകഴിഞ്ഞു ആയിഷയും വന്നു ഒന്നുംമിണ്ടാതെ കട്ടിലിലേക്ക് കിടന്നു ,,,,

ആയിശൂ എന്താ നിന്റെ പ്രശനം ,, അങ്ങേയറ്റം മറുപടി ഒന്നുമില്ല ,,നൗഫൽ മുഖം കയ്യിലെടുത്തു നോക്കിയപ്പോൾ ആയിഷ കരയുന്നു ,,

കാണാതിരിക്കാൻ തന്റെ സാരിതലപ്പ് കൊണ്ട് ഒപ്പുന്നു ,
എടീ നിനക്കറിയില്ലേ എന്നെ ? നിന്നെ ബേജാറാക്കുന്ന എന്തെകിലും കാര്യം ഞാൻ ചെയ്യുവോ ,,

അപ്പൊ നിങ്ങ ഇ പ്പോ ചെയ്തതോ ആയിഷ ചോദിച്ചു ?

അത് ഞാൻ പറയാൻ വരികയല്ലേ മുത്തേ ,,, 
ഞാൻ വരുന്ന വഴി ഒരു വീടിന്റെ മുൻപിൽ ആൾക്കൂട്ടം ഞാൻ നോക്കിയപ്പോൾ ഒരു ഇപ്പോ പ്രസവിക്കും എന്ന രീതിയിൽ ഒരു പെണ്ണ് ,

ഏതുപെണ്ണു ?  ,,

ഒരു ഹിന്ദുപെണ്ണ് ,,

അവിടെ ആണെങ്കിൽ അന്നേരം ഒരുവണ്ടിയും ഇല്ല ,,ഞാൻ എന്റെ വണ്ടിയിൽ ഹോസ്പിറ്റിറ്റലിൽ ആക്കിയിട്ടാ വന്നത് …

അപ്പൊ അത് പ്രസവിച്ചില്ലേ  ?

അത് നോക്കാനൊന്നും ഞാൻ നിന്നില്ല ഇവിടെ നിന്റെ ഉപ്പയും ആൾക്കാരും എന്നെക്കാത്തു നിൽക്കുകയല്ലേ അതുകൊണ്ടു ബേഗമിങ് പൊന്നു ,,,,

നിങ്ങ എന്ത് പരിപാടിയായെടുത്തേ നിങ്ങക്ക് അത് പ്രസവിക്കുന്ന വരെ കത്തോടായിരുന്നോ ?

അവിടെ ഓളുടെ കെട്ട്യോൻ ഉണ്ടോ ?

അതൊന്നും എനിക്കറിയില്ല നൗഫല് പറഞ്ഞു ,
എന്നാപ്പിന്നെ നമുക്ക് നാളെ ഒന്ന് ആസ്പത്രീപോയി ഓളുടെ വിവരങ്ങൾ അറിയണം,, അല്ലെങ്കിൽ എനിക്ക് ഒരു സമാധനും ഉണ്ടാകില്ല ,,,

നൗഫലിനറിയാം അവന്റെ ആയിശുവിനെ കൂടെ ഉണ്ടായത് കുറവാണെങ്കിലും മനസ്സിൽ ഊട്ടിഉറപ്പിച്ച ബന്ധമായിരുന്നു അവരുടെ ,,,മേഘത്തിലേക്കു സ്വരക്കൂട്ടിവെച്ചിരിക്കുന്നതൊക്കെ മഴയായി അവനിലേക്ക്‌ പെയ്യുന്ന അവളുടെ സ്നേഹം
ആയിശുവിനു അങ്ങനെയേ ചിന്തിക്കാൻ പറ്റൂ ,,

പുലർച്ചെ അഞ്ചു മണി ,,,

സഹിക്കാൻ പറ്റാത്ത രീതിയിൽ പ്രസവവേദന ,,,, പറയാമായ നൗഫലിന്റെ മാതാപിതാക്കൾ മാത്രം,,
,അബ്‍ദുല്ലഹാജിവിളിച്ച വണ്ടി വയലിനക്കരെ വന്നു നിൽക്കുന്നു ,,വെള്ളം കയറിയതുമൂലം വണ്ടി ഈ സമയത്തു ഇങ്ങോട്ടുവരില്ല ,,

നടക്കാൻ പോലും ആകാത്ത അവസ്ഥ ,, അവസാനം അമ്പലത്തിൽ തൊഴാൻ വന്ന പേരറിയാത്ത ചെറുപ്പക്കാർ ആണ് കസേരയിൽ ഇരുത്തി ചുമന്ന് വയലുകടന്നു വണ്ടിവരെ എത്തിച്ചത് ,
അതോർത്തപ്പോൾ നൗഫലുചെയ്ത കാര്യം ഓർത്തു അവൾക്കു അഭിമാനം തോന്നി ,,

പിന്നെ പടച്ചോൻറെ ഓരോ ലീലാവിലാസങ്ങൾ കൃഷ്ണനെ തോഴൻ വന്നവർ എനിക്കും ,,,,അഞ്ചു നേരം മുടങ്ങാതെ നിസ്കരിക്കുന്ന നൗഫൽ ഒരു ഹിന്ദുവിശ്വാസിക്കും ജീവൻ സംരക്ഷിക്കാൻ കാരണക്കാരൻ ആകുക

തന്റെ ചെറിയ ജനാലയിലൂടെ ലോകത്തിന്റെ വലിയകാര്യങ്ങൾ നോക്കിക്കാണുന്ന ആയിഷയിലും ചെറിയ സംശയം കൂടുകൂട്ടി .

,,,ഒന്നിനോടൊന്നു കൂട്ടിക്കെട്ടി അല്ലെ എല്ലാം പടച്ചോൻ പ്ലാൻ ചെയ്യുന്നത് ,,,,, അപ്പൊ സത്യത്തില് എല്ലാം ഒന്നല്ലേ ,,,,,,,,,,,,,?

ലതീഷ് കൈതേരി

LEAVE A REPLY

Please enter your comment!
Please enter your name here