ന്യൂയോർക്ക് : ആതുര സേവനരംഗത്തും സാമൂഹ്യപ്രവർത്തന രംഗത്തും അമേരിക്കൻ മലയാളി സമൂഹത്തിൽ നിറ സാന്നിധ്യമായ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ന്യൂ യോർക്ക് ചാപ്ടർ ഏപ്രിൽ ഒന്നിന് വിദ്യഭ്യാസ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ന്യൂയോർക്ക് ഫ്ലോറൽപാർക്ക് 26 നോർത്ത് ടൈസൺ അവന്യൂവിൽ (26 N Tyson Ave, Floral Park, NY 11001), സംഘടിപ്പിക്കുന്ന “കോംപ്രിഹെൻസീവ് ഇ കെ ജി റിറ്വ്യൂ”സെമിനാറിൽ പ്രിയാ മാത്യു ചിറയിൽ, ബ്ലെസ്സി വർഗീസ് എന്നിവർ ക്ളാസുകൾ നയിക്കും. ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവരും, നേഴ്സിങ് വിദ്യാർത്ഥികൾക്കും ഈ സെമിനാറിൽ പങ്കെടുക്കുാം .

നേഴ്സിങ് മേഖലയിലെ വിവിധ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. നേഴ്സസ് അസോസിയേഷൻ അംഗങ്ങൾക്ക് ഇരുപതു ഡോളറും ,അംഗങ്ങൾ അല്ലാത്തവർക്ക് ഇരുപത്തിയഞ്ചു ഡോളറും, വിദ്യർത്ഥികൾക്കു പതിനഞ്ചു ഡോളറും നേഴ്സിങ് രംഗത്തു നിന്നും വിരമിച്ചവർക്ക് പതിനഞ്ച്‌ ഡോളറുമാണ് സെമിനാർ മെമ്പർഷിപ് ഫീസ്. പബ്ലിക് റിലേഷൻ ഓഫീസർ (PRO) ലൈസി അലക്സ് അറിയിച്ചതാണ് വിവരങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്

പ്രസിഡന്റ് മേരി ഫിലിപ്പ് : 347 -254 -9834
വൈസ് പ്രസിഡന്റ് താരാ സാജൻ : 347 -401 -4231
ജനറൽ സെക്രട്ടറി സിസിലി ജോയ് പഴംപള്ളിൽ : 646 -823 -8428

nurses

LEAVE A REPLY

Please enter your comment!
Please enter your name here