മുന്‍മന്ത്രി തെറ്റയില്‍ കാണിച്ചത് തെറ്റ് തന്നെയായിരുന്നെങ്കില്‍ പോലും ആ ലൈംഗികദൃശ്യം സന്ധ്യാസമയത്ത് വീടുകളില്‍ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ ടിവിയില്‍ കാട്ടിയത് തീര്‍ച്ചയായും ചെറ്റത്തരമായിരുന്നു. അന്യന്റെ അടുക്കളില്‍ ആരും കാണാതെ എത്തിനോക്കുന്ന മലയാള സംസ്‌ക്കാരം മംഗളവും അനുവര്‍ത്തിച്ചിരിക്കുന്നു. ഇന്നു മംഗളം ടിവി കാണിച്ചതും സദാചാര വിരുദ്ധമായ പ്രവര്‍ത്തനമാണ്. ഇതിന്റെ പേര്‍ മാദ്ധ്യമപ്രവര്‍ത്തനമെന്നല്ലെ അമേത്യ പ്രവര്‍ത്തനമെന്നാണ്.

യൂട്യൂബില്‍ ചില ഞരമ്പുരോഗികള്‍ ഒരു മാന്യമായ മിഹിളയുടെ പടം കാണിച്ചിട്ട് ചില കമ്പി സംഭാഷണങ്ങള്‍ പുറത്തുവിടുന്ന തരംതാണ പരിപാടിയല്ലേ മംഗളവും അനുവര്‍ത്തിച്ചത്. ഒരു പടം ഹിറ്റാകണമെങ്കില്‍ ചില മസാലക്കൂട്ടുകള്‍ അനിവാര്യമായി വരും പോലെ മംഗളവും അല്‍പം മസാലകാട്ടി കൊഴുപ്പുകൂട്ടിയെന്നു സമ്മതിക്കുന്നുവെങ്കില്‍ പോലും- ഒരു ടെലിവിഷന്റെ തുടക്കത്തില്‍ത്തന്നെ ഒരു മഞ്ഞവാര്‍ത്തകൊണ്ടു പുതിയ ചാനലിന്റെ റേറ്റുകൂട്ടുവാന്‍ കാട്ടിയ ലൈംഗിക കോമാളിത്തരം പുതിയ തലമുറയേപോലും വഴിതെറ്റിക്കുമെന്നതില്‍ ഉല്‍കണ്ഠയില്ലാതില്ല. മന്ത്രി ചെയ്തത് തെറ്റോ ശരിയോ അതിനല്ല ഇവിടെ പ്രസക്തി. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ നടത്തുന്ന സ്വകാര്യ ഫോണ്‍ സംഭാഷണത്തെ ഒളിക്യാമറവെച്ച് പബ്ലിക്കായി കാട്ടുന്ന പ്രവര്‍ത്തനം സദാചാര വിരുദ്ധവും നെറികേടുമാണ്. ഒരു ഗേള്‍ഫ്രണ്ടിനും ബോയ്ഫ്രണ്ടിനും സ്വകാര്യമായി സമ്മേളിക്കാന്‍ ഇടമില്ലാത്ത സംസ്ഥാനം കേരളായ ദൈവത്തിന്‍ നാടാണ്.

അവരുടെ സ്വകാര്യതിയില്‍ നമ്മള്‍ എന്തിനു ഇടപെടണം. ഒരു ഭാര്യയും ഭര്‍ത്താവും വഴിയരികില്‍ നിന്നു സംസാരിച്ചാല്‍ പോലും സദാചാര പോലീസ് എന്ന  തെമ്മാടികള്‍ ചൂരലുമായി കടന്നുവരുന്നു. നിങ്ങള്‍ വിവാഹിതരാണോ എങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കുക എന്നുള്ള പോലീസിന്‍റെ ക്രൂരമായ ചോദ്യങ്ങളും കേരളത്തിന് ഒരു  തീരാശാപമായ മാറികൊണ്ടിരിക്കുന്നു. പിതാവും മുത്തച്ഛനും മത നേതാക്കളും കാട്ടിക്കൂട്ടിയ ലൈംഗിക പേകൂത്തു നിറഞ്ഞ ഒരു സംസ്ഥാനത്താണ് ഇത്തരം സ്വകാര്യതയാല്‍ ഒളിഞ്ഞു നോട്ടം നടത്തുന്ന കപട സദാചാരത്തിന്‍റെ തിവ്രവാദികള്‍ വിലസുന്നത് എന്നും നാം ഓര്‍ക്കണം. എറണാകുളത്തും , കൊച്ചിയിലും നടന്ന പ്രതിഷേധ സമരത്തില്‍ ചൂരപ്രയോഗം നടത്തിയത് ഒരു പീഡനകേസിലെ പ്രതിയായിരുന്നു വെന്നും ഈ അവസരത്തില്‍ സൂചിപ്പിക്കട്ടെ.  മന്ത്രി കാണിച്ച രാജിയില്‍ അഭിനന്ദിക്കുന്നുവെങ്കിലും ഇത്തരം ലൈംഗിക ചുവയുള്ള സംഭാഷണം ഒരു പൊതുപ്രവര്‍ത്തകനു പറ്റിയതല്ല എന്നുള്ളതില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കിലും ശരിയായ തെളിവില്ലാതെ മന്ത്രി എന്തിനു രാജിവെച്ചുവെന്നതില്‍ യോജിക്കാനാവുന്നില്ല . കാരണം ഇതു മൂലം പൊതു ഖജനാവിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലായിരുന്നു. സരിതയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കും പൊതു ഖജനാവിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലായിരുന്നു.  അതിനാല്‍ ഉമ്മന്‍ചാണ്ടി രാജിസന്നദ്ധത പോലും പ്രകടിപ്പിച്ചില്ലായിരുന്നുവെന്നു മാത്രമല്ല ചുവപ്പു നായകന്മാര്‍ തിരുവനന്തപുരത്തു നടത്തിയ സമരത്തെ അദ്ദേഹം തവിടു പൊടിയാക്കികൊടുക്കുകയാണുണ്ടായത്. പിന്നെ ശ്രീമാന്‍ ശശീന്ദ്രന്‍ ഒരു പുതിയ ടെലിവിഷനായ മംഗളം കാട്ടിയ ഉമ്മാക്കിയില്‍ എന്തിനു രാജി സമര്‍പ്പിച്ചു.? ഉത്തരം കിട്ടാത്ത ചോദ്യങ്ങല്‍ ധാരാളം അവശേഷിച്ചിരിക്കുന്നു.   മിമിക്രി എന്ന മാന്ത്രിക കലകൊണ്ട് ആരുടെയും സംഭാഷണം അനുകരിക്കാവുന്ന കാലഘട്ടത്തില്‍ ഇതൊരു തെളിവായി കോടതി അംഗീകരിക്കണമെന്നുമില്ല.

സരിതയും ലക്ഷമിനായരും കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു സ്ത്രീ വിഷയവുമായി വീണ്ടും ഒരു ചാനലുകാര്‍ പണ്ട് മുത്തുചിപ്പി എന്ന കുമ്പിക്കഥ എഴുതിയവര്‍ ഒരു മന്ത്രിയുടെ രാജിക്കു വഴികാട്ടി പുതിയ വഴികള്‍ തുറന്നിട്ടിരിക്കുന്നു  മന്ത്രിക്കസേരയ്ക്കു വേണ്ടി കഴുക കണ്ണുമായി മറ്റൊരു ശതകോടീശ്വരന്‍ കാത്തിരിക്കുന്നു. മഞ്ഞവാര്‍ത്തകള്‍ കാതോര്‍ത്തിരിക്കുന്ന നമുക്ക് ഇതിലും തരം താണ വാര്‍ത്തകള്‍ക്കു കാതോര്‍ത്തിരിക്കാം.
                
ശുഭം

                    മോന്‍സി കൊടുമണ്‍

LEAVE A REPLY

Please enter your comment!
Please enter your name here