പത്താം ക്ലാസ് കണക്കു പരീക്ഷക്കു പിന്നാലെ പ്ലസ്‌വണ്‍ ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പുതിയ ആരോപണം.
42 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. എട്ടു മാര്‍ക്കിന്റെ ചോദ്യങ്ങള്‍ സമാന രീതിയിലും ആവര്‍ത്തിച്ചിട്ടുണ്ട്.

കെ.എസ്.ടി.എയാണ് പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ തയാറാക്കിയത്. കഴിഞ്ഞ 21ാം തീയതിയായിരുന്നു പ്ലസ് വണ്ണിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിന് ഭൂമിശാസ്ത്ര പരീക്ഷ നടന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടാണ് ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത്. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here