നെഹ്‌റു(ഗാന്ധി) ഒരേഒരു നല്ലമനുഷ്യനാണ് ഉണ്ടായിരുന്നതെന്നും അത് രാജീവ് ഗാന്ധിയായിരുന്നുവെന്നും ബിജെപിയുടെ മുതിര്‍ന്ന  നേതാവും രാജ്യസഭാ എംപിയുമായസുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദുക്കളെ ഉദ്ബുദ്ധരാക്കുന്നതില്‍ രാജീവ് ഗാന്ധി വലിയ സംഭാവനകള്‍ നല്‍കിയെന്നും സ്വാമി ചൂണ്ടിക്കാട്ടി.

അയോധ്യാ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവസരമൊരുക്കിയത് രാജീവാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അനുസ്മരിച്ചു.

എതിര്‍പ്പുകള്‍ വകവെക്കാതെ ദൂരദര്‍ശനില്‍ ‘രാമായണം’ സീരിയല്‍ പരമ്പരക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
    
അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് സാധ്യതയില്‍  സ്വാമി പ്രതീക്ഷ പ്രകടിപ്പിച്ചു.

പുറത്ത് ചര്‍ച്ച ചെയ്യുന്നത് പ്രാവര്‍ത്തികമാക്കാനാവില്ലെന്നായിരുന്നു നേരത്തെ സ്വാമിയുടെ നിലപാട്. നേരത്തെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഹരജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

കോണ്‍ഗ്രിന്റെ നിലവിലെ പരാജയത്തെ കുറിച്ചും സുബ്രഹ്മണ്യന്‍ സ്വാമി കളിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here