ഐഎസിനെതിരായ സൈനിക നടപടി തുടരുന്ന ഇറാഖിലെ മൊസൂളില്‍ പട്ടിണിയും കുടിവെള്ളക്ഷാമവും രൂക്ഷം. ഭക്ഷണം കിട്ടാതായതോടെ ജനങ്ങള്‍ ഇവിടെ നിന്നും കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. യുദ്ധം കനത്തതോടെ ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് ഇവിടെ ഭക്ഷണവും വെള്ളവും എത്തിക്കാനാകുന്നത്.

സെനിക നടപടി തുടങ്ങിയ ഫെബ്രുവരി 19ന് ശേഷം മാത്രം പടിഞ്ഞാറന്‍ മൊസൂളില്‍ കൊല്ലപ്പെട്ടത് എഴുന്നൂറോളം സാധാരണക്കാരാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. വീടുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നാണ് ഐഎസ് തീവ്രവാദികള്‍ സൈന്യത്തെ നേരിടുന്നത്.

 ആറ് മാസമായി തുടരുന്ന പോരാട്ടത്തില്‍ മൊസൂളിന്റെ മിക്ക ഭാഗങ്ങളും തിരിച്ചുപിടിക്കാനായതായാണ് അമേരിക്കന്‍ സേനയുടെ അവകാശ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here