ഈ വര്‍ഷം ഇന്ത്യ വേദിയാകുന്ന ഫിഫ ലോകകപ്പ് അണ്ടര്‍ 17 ലോക കപ്പിന്റെ മത്സര ക്രമങ്ങള്‍ പുറത്തിറക്കി. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുക. ഒക്ടോബര്‍ ആറിനാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

നവി മുംബൈ സ്റ്റേഡിയത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങോടെ ഉദ്ഘാടന മത്സരം അരങ്ങേറുക.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യത്തെ മത്സരം.

ഫിഫയും ഇന്ത്യയിലെ സംഘാടക സമിതിയും ചേര്‍ന്നാണ് ഫിക്‌സചര്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന കൊല്‍ക്കത്ത തന്നെയാണ് ഫൈനലിന് വേദിയാവുകയെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here