ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ രക്ഷാധികാരി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മാര്‍ച്ച് 15-ന് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.

വേദപുസ്തക വായന, പാട്ട് എന്നിവയ്ക്കുശേഷം റവ.ഫാ. ലിജു പോള്‍ എല്ലാവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ ഈവര്‍ഷത്തെ ചിന്താവിഷയമായ “സഭാ വിശ്വാസികള്‍ ദൈവത്തെ അനുകരിക്കുന്നവര്‍ ആയിരിക്കണം’ (എഫെസ്യര്‍ 5:1) എന്ന വാക്യത്തെ ഉദ്ധരിച്ച് സംസാരിച്ചു. തുടര്‍ന്ന് റവ.ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ഡവോഷണല്‍ പ്രസംഗവും, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടന പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് റവ.ഫാ. മാത്യൂസ് ജോര്‍ജ്, അഭി. ആലപ്പാട്ട് പിതാവിനു നന്ദി അര്‍പ്പിച്ചു.

സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് മിനിറ്റ്‌സും, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 2017-ലെ ബഡ്ജറ്റും അവതരിപ്പിച്ചു. ഈവര്‍ഷത്തെ ഭവന നിര്‍മ്മാണ പദ്ധതിയുടെ നറുക്കെടുപ്പ് തദവസരത്തില്‍ നടത്തുകയും, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് അതില്‍ വിജയംവരിക്കുകയും ചെയ്തു.

ലോക പ്രാര്‍ത്ഥനാദിനം, കുടുംബസംഗമം, ഭവനനിര്‍മ്മാണ പദ്ധതി, വോളിബോള്‍ ടൂര്‍ണമെന്റ്, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, സണ്‍ഡേ സ്കൂള്‍ കലാമേള, യൂത്ത് റിട്രീറ്റ് കണ്‍വന്‍ഷന്‍, ക്രിസ്തുമസ് ആഘോഷം എന്നിവയാണ് ഈവര്‍ഷത്തെ പരിപാടികള്‍.

ജോയിന്റ് സെക്രട്ടറി എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. സമാപന പ്രാര്‍ത്ഥനയെ തുടര്‍ന്നു അഭി. മാര്‍ ജോയി ആലപ്പാട്ട് ആശീര്‍വാദ പ്രാര്‍ത്ഥന നടത്തി. സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്കാര്‍ ഒരുക്കിയ സ്‌നേഹവിരുന്നോടെ മീറ്റിംഗ് സമാപിച്ചു.

EcumenicalCouncil_pic2 EcumenicalCouncil_pic3 EcumenicalCouncil_pic4 EcumenicalCouncil_pic5

LEAVE A REPLY

Please enter your comment!
Please enter your name here