ന്യൂ‍‍ഡൽഹി∙ ഇന്ത്യയുടെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി പോലുള്ളവ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള വേദിയായി മാറുകയാണെന്ന് ആർഎസ്എസ്. സർക്കാരിന്റെ ചില നടപടികൾക്കെതിരെ ഐഐഎമ്മിന്റെ പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്നും ആർഎസ്എസ് മാസികയായ ഓർഗനൈസറിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഐഐഎം കരട് ബില്ലിനെക്കുറിച്ച് സ്ഥാപനങ്ങൾ എതിർപ്പറിയിച്ചിരുന്നു. ഗവർണർമാരുടെയും ഡയറക്ടർമാരുടെയും ബോർഡിലൂടെ ഇടതുപക്ഷവും കോണ്‍ഗ്രസും ഇപ്പോഴും ഇത്തരം പ്രശസ്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്നും ആർഎസ്എസ് വിമർശിച്ചു. വിശുദ്ധനഗരമായ ഹരിദ്വാറിലുള്ള റൂർക്കി ഐഐടിയിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയെന്നും റൂർക്കല എൻഐടിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കമ്യൂണിറ്റി ഹാളിൽ പൂജ നടത്തിയത് തടഞ്ഞെന്നും ഓർഗനൈസർ വ്യക്തമാക്കുന്നു.

സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള വേദിയാക്കി മാറ്റുകയാണ്. തീരെ പ്രാപ്തിയില്ലാത്ത അധ്യയനവിഭാഗം വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾക്ക് ബോർഡംഗങ്ങളും ഉത്തരവാദികളാണ്. മാനവശേഷി മന്ത്രാലയത്തിനെതിരെ വിമർശനം ഉന്നയിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനായ അനിൽ കക്കോദ്കർ (ഐഐടി ബോംബെയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗം), ഐഐഎം അഹമ്മദാബാദ് ചെയർമാൻ എ.എം.നായിക്ക് എന്നിവർക്കെതിരെയും ലേഖനത്തിൽ പരാമർശമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here