ഈയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം.  തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്.  ട്രംപ് ഫോണ്‍വിളിച്ച വിവരം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പുറത്തുവിട്ടു.

അധികാരമേറ്റ ശേഷം ട്രംപ് ഫോണില്‍ വിളിക്കുന്ന അഞ്ചാമത്തെ ലോക നേതാവാണ് മോദി. രണ്ടാം തവണയാണ് ട്രംപും മോദിയും ഫോണില്‍ സംസാരിക്കുന്നത്. നേരത്തെ ട്രംപിനെ അനുമോദിച്ച് മോദി ഫോണ്‍ ചെയ്തിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ നാലിടത്തും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളില്‍ ബി.ജെ.പി ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയപ്പോള്‍  ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here