മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണള്‍ഡ് ട്രംപ് റദ്ദാക്കി. ഇതുസംബന്ധിച്ച എക്‌സിക്യൂട്ടിവ് ഉത്തരവില്‍ അദ്ദേഹം ഒപ്പു വെച്ചു.

ഒബാമയുടെ ഖനി വിരോധത്തിനും തൊഴില്‍ അവസരങ്ങള്‍ കുറക്കുന്ന നയങ്ങള്‍ക്കും ഇതോടെ അവസാനമായെന്ന് ട്രംപ് പ്രതികരിച്ചു. ഊര്‍ജ ഇറക്കുമതി വെട്ടിക്കുറക്കാനും സ്വയംപര്യാപ്തരാകാനും ഉത്തരവ് അമേരിക്കയെ പര്യാപ്തരാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ക്ലീന്‍ എനര്‍ജി പദ്ധതി അമേരിക്കയുടെ വികസനക്കുതിപ്പിനേറ്റ ആഘാതമായിരുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം.

കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയായിരുന്നു പദ്ധതികൊണ്ട് ഒബാമ ലക്ഷ്യമാക്കിയത്.

പുതിയ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം  ഖനി വ്യവസായികള്‍ ഉത്തരവിനെ അനൂകൂലിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here