ജനപ്രിയ നായകൻ ദിലീപിന്‍റെ നേതൃത്വത്തിൽ, നാദിർഷായുടെ സംവിധാനത്തിൽ അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ, മേയ് മാസങ്ങളിൽ അരങ്ങേറുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. കേരളത്തിൽ ദിലീപ് ഷോയുടെ റിഹേഴ്സൽ പുരോഗമിക്കുകയാണെന്ന് ഷോയുടെ പ്രധാന സ്പോൺസർമാരായ യുജിഎം എന്‍റർടൈൻമെന്റ് സാരഥികൾ കേരളാ ടൈംസിനോട് പറഞ്ഞു. നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ്, രമേഷ് പിഷാരടി, ധർമ്മജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, ടിവി സിനിമാ താരം സ്വാസിക, റോഷൻ ചിറ്റൂർ, സമദ് തുടങ്ങി 26 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഈ മെഗാ ഷോയെ വരവേൽക്കുവാൻ അമേരിക്കയിലെയും കാനഡയിലെയും മലയാളി സുഹൃത്തക്കൾ തയാറെടുത്തു കഴിഞ്ഞു.

ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി താരങ്ങളുടെ സൗകര്യാർത്ഥം നടക്കുന്ന റിഹേഴ്സൽ ഏകോപിപ്പിച്ചു ഏപ്രിൽ ആദ്യവാരം കൊച്ചിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ പരിശീലനവും നടക്കും .ഏപ്രിൽ 21നു അമേരിക്കയിൽ എത്തി ഏപ്രിൽ 27 വരെ തുടർ പരിശീലനം നടക്കുന്നതിലൂടെ അമേരിക്കയിലെ മലയാളി സുഹൃത്തുക്കൾക്കായി കലയുടെ ഒരു വലിയ മാമാങ്കം തന്നെയാണ് നാദിർഷയും സംഘവും ഒരുക്കുക.

കട്ടപ്പനയിലെ റിഥ്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും രമേഷ് പിഷാരടിയും ചേർന്നാണ് ഷോയുടെ സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു ഷോയിൽ എല്ലാ ഇനങ്ങളും ഏറ്റവും പുതുമ ഉള്ളതായിരിക്കും. ജയറാം ഷോ 2015 നുശേഷം യുജിഎം എന്‍റർടൈൻമെന്‍റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമായ  ദിലീപ് ഷോ ഏപ്രിൽ 27 മുതൽ മേയ് 29 വരെ 16 വേദികളിലായാണ്  ഷോ അവതരിപ്പിക്കപ്പെടുന്നത്. അമേരിക്കയിലും കാനഡയിലുമായി അവതരിപ്പിക്കപ്പെടുന്ന ഷോയിൽ എല്ലാ കലാസ്നേഹികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കണമെന്ന് യുജിഎം എന്‍റർടൈൻമെന്‍റ് ഡയറക്ടർമാരായ ഡോ. സഖറിയ തോമസ്, ബിനു സെബാസ്റ്റ്യൻ, ജിജോ കാവനാൽ, ശ്രീജിത്ത് രാം എന്നിവർ അറിയിച്ചു.

news_9805_1

LEAVE A REPLY

Please enter your comment!
Please enter your name here