വാളകം: സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വാഗ്മിയും ദൈവവചന പണ്ഡിതനും, വ്യാഖ്യാതാവുമായ തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. ബ്രദരണ്‍ സഭാംഗമാണ്. 82 വയസ്സായിരുന്നു.

ചില വര്‍ഷങ്ങളായി രോഗാതുരനായി കഴിഞ്ഞിരുന്ന കൃഷ്ണന്‍ കുട്ടി മാര്‍ച്ച് 30 രാവിലെ 8. 30 നാണ് അന്തരിച്ചത്.

അമേരിക്കയില്‍ നിരവധി പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കൃഷ്ണന്‍ കുട്ടിക്ക് വലിയൊരു സുഹൃദ് വലയമാണ് ഇവിടെയുള്ളത്.

ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന കൃഷ്ണന്‍ കുട്ടിയുടെ അനര്‍ഗളമായി ഒഴുകിയെത്തുന്ന വാഗ്‌ധോരണിയും, ഘടനഗംഭീര ശബ്ദവും, കേള്‍വിക്കാരുടെ ഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നതായിരുന്നു. ഹിന്ദു പുരാണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളെ വിശുദ്ധ ബൈബിളിലെ കഥാപാത്രങ്ങളെ വിശുദ്ധ ബൈബിളിലെ കഥാപാത്രങ്ങളുമായി സമന്വയിപ്പിച്ചു ചിത്രാകരിക്കുവാന്‍ കൃഷ്ണന്‍ കുട്ടിക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു.

എവിടെയെല്ലാം സുവിശേഷ പ്രസംഗങ്ങള്‍ നടത്തുന്നുവോ അവിടെയെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്ന വാചകങ്ങളാണ് ‘ഒരിക്കല്‍ കുട്ടി എന്റെ കൈകള്‍ നീട്ടി പ’ിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്ന ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര, ഇരുപത്തിയഞ്ചാം വയസ്സിന്റെ  നല്ല സമയം, പക്ഷെ എഴുതിവച്ചു. ജീവിച്ചാല്‍ ക്രിസ്തുവിന് വേണ്ടി, പ്രവര്‍ത്തിച്ചാല്‍ ക്രിസ്തുവിന് വേണ്ടി, മരിച്ചാല്‍ ക്രിസ്തുവിന് വേണ്ടി’.

ഭാര്യ എല്‍സി, മക്കള്‍ കൃപജ, വല്‍സലന്‍, ക്രിസ് എന്നിവര്‍ ഉള്‍പ്പെടുന്നതായമ് കുടുംബം.

വാളകം ബ്രദരണ്‍ അസംബ്ലിയില്‍ ഏപ്രില്‍ 1 ശനി- രാവിലെ 9 മണിക്ക് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും 12. 30 ന് സംസാരവും നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: K.J. Shaiju- 919447984515

 

TRK TK2 tk

LEAVE A REPLY

Please enter your comment!
Please enter your name here