ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോ വ, മണിപ്പൂര്‍ തെരഞ്ഞെടു പ്പും ഫലപ്രഖ്യാപനവും കഴി ഞ്ഞു. ഉത്തര്‍പ്രദേശും, ഉത്തരാഖണ്ഡും ബി.ജെ.പി. കൈ പ്പിടിയിലൊതുക്കിയപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസ്സ് തിരി ച്ചുപിടിച്ചു. ഗോവയും മണി പ്പൂരും കോണ്‍ഗ്രസ്സിന്‍റെ കൈകളില്‍ എത്തിയെങ്കിലും ബി.ജെ.പി. അത് തട്ടിപ്പറിച്ചെടുത്തു. ജനാധിപത്യ മര്യാദക ള്‍ പാലിക്കാതെ അധികാരവും പണക്കൊഴുപ്പും കാട്ടി യാണ് ഗോവയും മണിപ്പൂരും കോണ്‍ഗ്രസ്സിന്‍റെ കൈകളില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തതെന്ന് വിമര്‍ശിക്കപ്പെടുമ്പോള്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ സ്ഥിതി യെന്ന് ചോദ്യമുയരുന്നു.

ഗോവയും മണിപ്പൂരും തൂക്കുസഭകളായിരുന്നു. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്. സ്വതന്ത്രര്‍ ഇവിടെ നിര്‍ണ്ണായക ശക്തിയുമാ യിരുന്നു. തൂക്കുസഭകള്‍ വ ന്നാല്‍ ജനാധിപത്യ മര്യാദയ നുസരിച്ച് ഗവര്‍ണ്ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാന്‍ വിളി ക്കാം. ഇവിടെ അങ്ങനെയൊ രു കീഴ്വഴക്കം പാലിക്കപ്പെട്ടില്ലെന്നതാണ് പരക്കെയുള്ള വിമര്‍ശനം. അതിനുപകരം ഏറ്റവും വലിയ ഒറ്റ കക്ഷിയാ യ പാര്‍ട്ടിയെ പിളര്‍ത്തി ഭൂ രിപക്ഷം ഉണ്ടാക്കിയെടുക്കു ന്ന തരത്തിലുള്ള വിലകുറ ഞ്ഞ തന്ത്രമാണ് ഇവിടെ ചെ യ്തതത്രേ. ഇത് ബി.ജെ.പി. യെ പ്രതിക്കൂട്ടിലാക്കുന്നു. യു.പി.യിലും ഉത്തരാഖണ്ഡി ലും അവര്‍ നേടിയ വിജയ ത്തിന്‍റെ മാറ്റു കുറയ്ക്കുന്നതാണ് ഗോവയിലേയും മണിപ്പൂരിലേയും അധികാരത്തി നുവേണ്ടി നടന്ന കുതിരക്കച്ച വടമത്രേ.

തൂക്കുസഭകള്‍ വരുമ്പോഴൊക്കെ അധികാരാം പിടിച്ചെടുക്കാന്‍ അധികാര കുതിരക്കച്ചവടം നടത്തിയിട്ടുണ്ട് ജനാധിപത്യരാജ്യമെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ ഇന്ത്യയില്‍. ചാക്കിട്ടു പിടു ത്തവും പണം വാരിയെറി ഞ്ഞുള്ള കളികളും എന്തിന് മദ്യവും മദിരാക്ഷിയും വരെ അധികാരം കൈപ്പിടിയി ലൊതുക്കുവാന്‍ വേണ്ടി ഉപയോഗിക്കാറുണ്ട്. ഈ അടുത്തകാലത്ത് തമിഴ്നാട്ടില്‍ ശശികല ഗ്രൂപ്പ് മുഖ്യമന്ത്രി കസേര കവര്‍ന്നെടുക്കാന്‍ നിയമസഭാംഗങ്ങളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച് അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കിയെന്നാണ് പറയ പ്പെടുന്നത്. അത് ഏറെ വി വാദം സൃഷ്ടിച്ചുവെന്നുമാത്രമല്ല ഇന്ത്യന്‍ ജനാധിപത്യ ത്തിന് കളങ്കം ചാര്‍ത്തുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും മറ്റു പാര്‍ട്ടിക ളും ഇങ്ങനെയുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് കുതിരക്ക ച്ചവടത്തിന് കൂട്ടുനിന്നിട്ടുണ്ട്. ജനതാ സര്‍ക്കാര്‍ രാജിവച്ച പ്പോള്‍ ചരണ്‍സിംഗ് അധി കാരത്തില്‍ കയറാന്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന് മുന്നില്‍ ഇന്ദിരയും മറ്റും രഹസ്യമായും പരസ്യമായും കൂ ട്ടുനിന്നു എന്നാണ് പറയപ്പെടുന്നത്. ചന്ദ്രശേഖറും ദേവ ഗൗഡയും പ്രധാനമന്ത്രിമാരാ യി അധികാരത്തില്‍ കയറിയപ്പോള്‍ സി.പി.എം. ഉള്‍പ്പെ ടെയുള്ള ഇടതുപക്ഷ പാര്‍ട്ടി കള്‍ രാഷ്ട്രീയ കരുക്കള്‍ നീ ക്കാന്‍ എല്ലാ രാഷ്ട്രീയമര്യാ ദകളും മറന്ന് പ്രവര്‍ത്തിച്ചുയെന്ന് വിമര്‍ശനം ഉയര്‍ന്നി രുന്നു. അധികാരം കിട്ടാനും അധികാരം അട്ടിമറിക്കാനും ഇങ്ങനെ രാഷ്ട്രീയപാര്‍ട്ടികള്‍ അധികാര കുതിരക്കച്ചവ ടം നടത്തിയ ചരിത്രം ഇന്ത്യ യില്‍ ധാരാളമുണ്ട്. അതില്‍ ആദര്‍ശപാര്‍ട്ടിയെന്നോ വര്‍ഗ്ഗീയ പാര്‍ട്ടിയെന്നോ തൊ ഴിലാളി പാര്‍ട്ടിയെന്നോ ദേശീയ പാര്‍ട്ടിയെന്നോ സം സ്ഥാന പാര്‍ട്ടിയെന്നോ ഉള്ള വ്യത്യാസമില്ല.

കോടികള്‍ വാരിയെറിഞ്ഞ് പണം കൊണ്ടുള്ള കളികളാണ് ഇതിലെല്ലാമെന്നതാണ് ഒരു നഗ്നസത്യം. ഈ പണം വാരിയെറിഞ്ഞുള്ള രാ ഷ്ട്രീയ കളിക്ക് പണം മുട ക്കുന്നത് പാര്‍ട്ടി നേതാക്കډാരോ പാര്‍ട്ടി ഫണ്ടില്‍ നിന്നോ അല്ല. മറിച്ച് അവരെ പിന്തു ണയ്ക്കുന്ന അവരുടെ സ്വന്ത ക്കാരായ വ്യവസായികളോ ആയിരിക്കും.
ഇവര്‍ പണം മുടക്കു ന്നത് രാഷ്ട്രനډയെ കരുതി യോ, രാഷ്ട്രീയ പാര്‍ട്ടികളോ ടുള്ള സ്നേഹം കൊണ്ടോ താല്പര്യം കൊണ്ടോ അല്ല. മറിച്ച് തങ്ങള്‍ക്ക് വ്യക്തിപരമായ നേട്ടമുണ്ടാക്കാനാണ്. ഇങ്ങനെ അധികാരത്തിലെ ത്തിയവര്‍ ആദ്യം സഹായി ക്കുക തങ്ങളെ തെരഞ്ഞെടു ത്തുവിട്ട ജനത്തെയല്ല മറിച്ച് തങ്ങളെ സഹായിച്ചവരെയാ ണെന്ന് മുന്‍കാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന കുതിരക്കച്ച വടത്തില്‍ക്കൂടി അധികാര ത്തില്‍ കയറിയ മന്ത്രിസഭക ളും മന്ത്രിമാരും തുറന്നുകാട്ടി യിട്ടുണ്ട്.

ഒരുകാലത്ത് കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിശ്ചയിച്ചിരുന്നത് അന്നത്തെ ഇന്ത്യയിലെ പ്രമുഖ വ്യവസായികളായിരു ന്നു.ഇത്തരത്തിലുള്ള വ്യവസായികളുടെ താല്പര്യത്തി നനുസരിച്ചുള്ളവരെയായിരുന്നു അന്നൊക്കെ ധനമന്ത്രിമാര നിശ്ചയിക്കാറ്. പ്രത്യേകിച്ച് കൂട്ടുമന്ത്രിസഭകള്‍ ഉണ്ടായിരുന്നപ്പോള്‍ ജനതാദളിന്‍റെ പിന്തുണ പിന്‍വലിക്കാന്‍ ചില കൂട്ടുകക്ഷികള്‍ തയ്യാറായ പ്പോള്‍ അതിനു തടയിടാന്‍ അതിന്‍റെ നേതാക്കډാര്‍ അന്നത്തെ ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ വീട്ടുപടിക്കല്‍ കാവല്‍ കിടന്നിട്ടുണ്ടെന്നായിരുന്നു അന്നത്തെ അ ങ്ങാടിപ്പാട്ട്. അതിന്‍റെ പിന്നി ലെ രഹസ്യമെന്തെന്ന് പറയാ തെ തന്നെ ജനത്തിനറിയാം.

അങ്ങനെ എല്ലാ കാലവും തൂക്കുസഭകളില്‍ ഭൂരിപക്ഷ മുണ്ടാക്കിയെടുക്കാന്‍ പണം കൊണ്ട് കളിക്കുന്നത് അധി കാരം കൊണ്ട് അമിത ലാഭ മുണ്ടാക്കാന്‍ ശ്രമിക്കുന്ന വ്യ വസായികളാണ്. അതിന് അ വര്‍ക്ക് അവരുടെ കാരുണ്യം കൊണ്ട് അധികാരത്തിലെത്തിയവര്‍ വാരിക്കോരിനല്‍ കുമെന്നത് പറയേണ്ടതില്ലല്ലോ. അങ്ങനെ പണമിറക്കി പണം കൊയ്യുന്ന തന്ത്രം അതാണ് തൂക്കുസഭകളിലെ അധികാര കുതിരക്കച്ചവടത്തിന്‍റെ അനന്തരഫലം. കുതിരക്കച്ചവടം നടത്തുന്നവര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും അതില്‍ പങ്കുചേരുന്നവര്‍ക്കും ഒരുപോലെ ലാഭം കിട്ടും ഇതില്‍ക്കൂടി.

ഇത് ഇരുചെവിയറി യാതെ രാഷ്ട്രീയ വ്യവസാ യിക കൂട്ടുകെട്ടിന്‍റെ രഹസ്യ വ്യാപാരമെന്നു തന്നെ പറയാം. ഇതുകൊണ്ട് ജനത്തി നു നഷ്ടമില്ലെന്ന് പ്രത്യക്ഷത്തില്‍ ചിന്തിക്കുമെങ്കിലും നഷ്ടം ജനത്തിനുമുണ്ട്. ഈ വ്യവസായികള്‍ അവരുടെ ഉല്പന്നങ്ങളും മറ്റും അവര്‍ക്ക് ഇഷ്ടമുള്ളത്ര ലാഭം കിട്ടുന്ന രീതിയിലായിരിക്കും ഇന്ത്യ യിലെ മാര്‍ക്കറ്റുകളില്‍ എത്തുക. അതിനെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കോ അവരെ നിയന്ത്രിക്കുന്ന ഭരണമേഖലക്കോ കഴിയിയില്ല. അങ്ങനെ എന്തെങ്കിലും ഇ ങ്ങനെ ഭരണത്തിലേറിയവര്‍ ചെയ്താല്‍ അവരുടെ പാലം വലിക്കാന്‍ ഈ വ്യവസായികള്‍ക്ക് കഴിയും മറുതന്ത്ര മുപയോഗിച്ച്.

തൂക്കുസഭകളുടെ മറ്റൊരു ദോഷം അതില്‍ രൂപീകരിക്കുന്ന മന്ത്രിസഭകള്‍ എപ്പോഴും ചാഞ്ചാടിക്കൊണ്ടി രിക്കുമെന്നതാണ്. ഈ സ്ഥി രതയില്ലായ്മക്കു കാരണം വിരലിലെണ്ണാവുന്ന അംഗങ്ങളുടെ ഭൂരിപക്ഷത്തിലായതു തന്നെ. ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അവരുടെ അജണ്ട പ്രകാരമാണ്. അത് മന്തിസഭ രൂപീകരിക്കുന്ന രാ ഷ്ട്രീയ പാര്‍ട്ടിയുടേതിന് വിപരീതമായിട്ടായിരിക്കും. എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടി അവരെ വിലക്കെടുക്കുമ്പോള്‍ അത് താല്‍ക്കാലിക മായി മാത്രമെ മാറുകയുള്ളു. അത് ഏതുനിമിഷവും മാറ്റപ്പെടാം. വിലയ്ക്കെടുക്കപ്പെടുന്ന ഇക്കൂട്ടര്‍ ഇതിനേക്കാള്‍ മെച്ചമായതോ ലാഭകരമായ തോ കിട്ടുമെന്ന് കണ്ടാല്‍ കി ട്ടുന്നിടത്തേക്ക് പോകുമെന്ന താണ് സത്യം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ത കര്‍ന്നതും ഉദിച്ചതും അതിനു ദാഹരണമായിട്ടുണ്ട്. എന്തിന് നമ്മുടെ കേരളത്തില്‍ തന്നെ അതിനുദാഹരണമായി പല മന്ത്രിസഭകളുമുണ്ട്. കേരള പിറവി മുതല്‍ എണ്‍പത്തി രണ്ട് വരെ പല മന്ത്രിസഭകള്‍ ഉത്ഭവിച്ചതിനും തകര്‍ന്നതിനും അതായിരുന്നു കാരണം. ഭരണ അട്ടിമറി നടത്താന്‍ തൂ ക്കുസഭപോലെ മറ്റൊന്നില്ല. ഇങ്ങനെ തൂക്കുസഭയെന്നത് തൂങ്ങിക്കിടക്കുന്ന ഒരു സഭയില്‍ അതില്‍ രൂപീകരിക്കുന്ന മന്ത്രിസഭ ആടിക്കൊണ്ടിരി ക്കു ന്നതുമാണ്.

ജനാധിപത്യത്തേയും ജനത്തേയും ഒരുപോലെ കളിപ്പിക്കുകയും കബളിപ്പിക്കുക യും ചെയ്യുന്നതാണ് തൂക്കു സഭകളില്‍ രൂപീകരിക്കുന്ന മ ന്ത്രിസഭകള്‍. ആ മന്ത്രിസഭയെ മഹത്തായ കാര്യമായി അത് രൂപീകരിക്കുന്ന രാഷ്ട്രീ യ പാര്‍ട്ടികള്‍ ചിത്രീകരിക്കു ന്നത് അല്പത്തരം തന്നെയാണ്. അധികാര കുതിരക്കച്ചവടം നടക്കുന്നിടത്ത് എങ്ങനെ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായതെന്ന് പറയാന്‍ കഴിയും. ജനങ്ങള്‍ക്ക് പൂര്‍ണ്ണ മായി അംഗീകരിക്കാത്തതിനെ പണം കൊടുത്ത് അംഗീകാരം നേടുന്നത് അത് കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്ന് തന്നെ പറയാം. അത് ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്താലുമെന്നു ത ന്നെ പറയാം.

ജനാധിപത്യവും സംശുദ്ധ ഭരണവും വേണമെന്നാഗ്രഹിക്കുന്ന നേതാക്കډാര്‍ ഒരിക്കലും തൂക്കുസ ഭകളില്‍ അധികാരം കൈയ്യ ടക്കാന്‍ കൂട്ടു നില്‍ക്കരുത്. അങ്ങനെ കൂട്ടു നില്‍ക്കുന്നതാണോ ജനാധിപത്യ വ്യവ സ്ഥിതി അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖമുദ്ര. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്ത്രങ്ങളാകാം ഒരിക്കലും കുതന്ത്രങ്ങള്‍ പ്രയോഗിക്കരുത്. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ അവരെ അംഗീ കരിക്കാതെ വരും. ദേശീയ പാര്‍ട്ടികളെന്നു വീമ്പിളക്കിയ പല രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായി ക്കൊണ്ടിരക്കുന്ന ത് അതുകൊണ്ടാണ്.                                             

LEAVE A REPLY

Please enter your comment!
Please enter your name here