അമ്മ – ചെറുകഥ

**************

ഹോസ്പിറ്റലിൽ ഈ ചില്ലുകൂട്ടിൽ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് എത്രദിവസമായി ,,, ദിവസങ്ങൾ കനിഞ്ഞു തന്നു അനുഗ്രഹിക്കുന്ന ഈശ്വരനോട് വെറുപ്പുതോന്നുന്നു ,,,

അമ്മേ എന്നുവിളിച്ചു ,വെള്ളയുടുപ്പിട്ട മാലാഖമാർ ഇടക്കിടക്ക് കുശലം പറയാൻ വരുന്നു ,,അവരുടെ ആ വിളി നെഞ്ചു തകർക്കുന്നുണ്ട് ..എങ്കിലും വാക്കുകൾ ഉച്ചരിക്കാൻ പറ്റാത്ത വിധത്തിൽ നാവുകൾ നിശ്ചലമാകുന്നു ,

,ഒരുകുട്ടിയെ ഓപ്പറേഷനുവേണ്ടി തൊട്ടടുത്തുകൊണ്ടു കിടത്തിയിട്ടുണ്ട് ,,ഭയപ്പാടുകൾ കൊണ്ട് അവന്റെ മുഖം വിറങ്ങലിച്ചിരിക്കുന്നു ,,

,കരഞ്ഞുകലങ്ങിയ അവന്റെ അമ്മയുടെ മുഖം ഒരു വട്ടം ഞാനും വാതിലിനരികിൽ കണ്ടു ,,പരീക്ഷണങ്ങളിൽ സന്തോഷിക്കുന്ന ദൈവത്തിന്റെ വികൃതികൾ ,അല്ലാതെ എന്താണ് ഇവയൊക്കെ ,,

,എനിക്കെന്തിനാണ് ഇനിയും ഒരുതുടർജീവിതം ,

, എന്റെ കടമകൾ മുഴുവനായി ഞാൻ പൂർത്തിയാക്കി ,,മക്കളെല്ലാവരും ഒരുകരപറ്റി ,,എഴുതിമടുത്ത കഥകളിലെ അനവധി താളുകൾ പോലെ ,തന്നെ സ്വന്തം കഥയും

,,,അവർക്ക് ഭര്ത്താവ് കുട്ടികൾ ഒക്കെയായി,,, അവർക്കു അവർമാത്രം മതി ,,,,ജീവിതം വ്യര്ഥമായി പോയി എന്നതോന്നലൊന്നും എനിക്കില്ല ,

,മക്കൾ ക്കുവേണ്ടി ജീവിച്ച അമ്മമാർക്ക് മരണം വരെയും അവരുടെ നന്മതന്നെയല്ലേ ആഗ്രഹിക്കാൻ കഴിയൂ ,,അവരുനന്നായിരിക്കട്ടെ ,,

നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ വല്ലപ്പോഴും രണ്ടക്ഷരം പറഞ്ഞുകൊടുക്കാൻ എന്റടുത്തേക്കു അയക്കുന്ന കുട്ടിയാണ് ഹരി ,,അവനു ഞാനിന്നും ടീച്ചറാണ് ,,,ഉദ്യോഗസ്ഥൻ മാരായ മക്കളുണ്ടായിട്ടും ,,ഇപ്പോൾ മകനായി എനിക്ക് ഇവനെ അനുഭവത്തിൽ ഉള്ളു ,

,ഈ ചില്ലുകൂടിന്റെ വാതിലിനരികിൽ അവനുണ്ടാകും നേഴ്‌സുമാരുടെഓരോവിളിയും കാതോർത്തു ,,കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ കൂടെ ഞാൻ ചെയ്ത ചെറിയപുണ്യങ്ങളുടെ കാരണക്കാരൻ ആകാം ഒരുപക്ഷേ അവൻ ,,,

എങ്കിലും അവര് രണ്ടാണുങ്ങള് വന്നില്ലെങ്കിലും,, നീ എന്തെ മോളേ ഈ അമ്മയെമറന്നു ,,, ഇത്രയും ദിവസമായും ഒന്ന് എത്തിനോക്കിയില്ല ,

,വിവാഹം വരെ ഞാനും നീയും ഒരേ കട്ടിലിൽ കെട്ടിപ്പിടിച്ചുകിടന്ന ആ ചൂട് , നീ നിന്റെ കുഞ്ഞിലേക്ക് പകരുമ്പോൾ അതിന്റെ കൂടെ അല്പം നന്മയും കൂടി നീ ചേർക്കുക ,,

,,അല്ലെങ്കിൽ ഈ അമ്മയുടെ നെഞ്ചു പിടക്കുന്ന പിടപ്പ് അതിന്റെ നൊമ്പരം നീയും അറിയേണ്ടിവരും ,,’അമ്മ അത് സഹിച്ചാലൂം എന്റെ മോള് അത് അനുഭവിക്കുന്നത് അമ്മയ്ക്ക് സഹിക്കില്ല ,,

സീമന്തരേഖയിൽ കുങ്കുമക്കുറി മായുമ്പോൾ മുതൽ ജീവിതം കുറേക്കൂടി ഉൾവലിയുന്നു ,അദ്ദേഹം ഉള്ളപ്പോൾ അദ്ദേഹത്തിന്റെ നിഴലിൽ എനിക്കും ഒരുസ്ഥാനം ഉണ്ടായിരുന്നു ,,പിന്നീടത് കുറഞ്ഞുകുറഞ്ഞുവന്നു പിന്നീടത് ഒരു കുഞ്ഞുപൊട്ടുപോലെ ആരാരും കാണാതെ ആകുന്നു

,,,അല്ലെങ്കിൽ ഭാഗ്യമുള്ള കുഞ്ഞുങ്ങളേയല്ല സ്നേഹമുള്ളകുഞ്ഞുങ്ങളേ പ്രസവിക്കാനുള്ള ഭാഗ്യം ഉണ്ടാകണം

,,അതുതനിക്കില്ല ,,,

ഹരി,, ആ പാവം സ്വന്തം ജോലിയും കളഞ്ഞാണ് എനിക്കുവേണ്ടി പുറത്തുകാവൽ നിൽക്കുന്നത് ,,ഇങ്ങനെപോയാൽ അവന്റെ കുടുംബത്തിന്റെ അവസ്ഥ കഷ്‍ടമാകും ,,,

,, ജീവിതത്തിന്റെ മാല കോർക്കുമ്പോൾ നമ്മൾ പ്രതീക്ഷിച്ചു അടുത്തുനിക്കുന്നവർക്കില്ലാത്ത തിളക്കം ,, ,,കോർക്കത്തെ മാറ്റിവെച്ചവർക്കുണ്ടാകും ,

,ഒടുവിൽ ആ മുത്തുമാല മുഴുവനായി ഉപേക്ഷിച്ചു ഈ ഒരു മുത്തുമാത്രം കോർത്തുമാലയണിയുമ്പോൾ നമ്മളറിയും ആ ഒരു മുത്തിന്റെ തിളക്കം നമ്മള്പ്രതീക്ഷിച്ചുവെച്ച നൂറുനൂറു മുത്തുകൾക്കു മുകളിലാണ് എന്ന് ,

,,,അങ്ങനെയൊരു ആനുകൂല്യം എന്നോടും കാണിച്ചു ദൈവം ,,അല്ലെങ്കിൽ ആ പാതിരാത്രി വലിവുവന്നു ഞാൻ അവിടെ കിടന്നുതന്നെ മരിച്ചേനെ

അടുത്ത് കിടന്ന കുട്ടിയെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോകുകയാണ് ,,,

,,ആയുസ്സിന്റെ കണക്കിൽ എനിക്കുവേണ്ടി എന്തെകിലും ബാക്കിവെച്ചിട്ടുണ്ടെങ്കിൽ അതുകൂടി ആ കുഞ്ഞിലേക്ക് ചേർത്ത് എനിക്ക് മോക്ഷം തന്നിരുന്നെങ്കിൽ ,,അവനിലേക്ക്‌ സ്നേഹമുള്ള എന്റെ മനസ്സുചേർത്തുവെച്ചെങ്കിൽ ,,,

ലതീഷ് കൈതേരി

LEAVE A REPLY

Please enter your comment!
Please enter your name here