ബാംഗ്ലൂര്‍ :  ചര്‍ച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ യങ്ങ് പീപ്പിള്‍സ്  എന്‍ഡവര്‍ (വൈ.പി.ഇ) സംസ്ഥാന യുവജന ക്യാമ്പ് 2017  ഏപ്രില്‍ 13,14,15 തീയതികളില്‍ ബാംഗ്ലൂര്‍ നന്ദി ഹിന്‍സിലുള്ള ഗ്ലോറിയസ് പ്രോമിസിഡ് ലാന്‍ഡില്‍ വെച്ച് നടക്കും.

വൈ.പി.ഇ സംസ്ഥാന അധ്യക്ഷന്‍ പാസ്റ്റര്‍ ജോസഫ് ജോണ്‍ ഉത്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളില്‍ സംസ്ഥാന ഓവര്‍ സീയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി പാസ്റ്റര്‍മാരായ ബനിസണ്‍ മത്തായി,  ബിനു ജോസഫ്  വടശ്ശേരിക്കര, ജോണ്‍സണ്‍ ഇ.ജെ., റോജി ഈശോ, ജനിസണ്‍ ജോയി എന്നിവര്‍ വചന പ്രഘോഷണം നടത്തും. പാസ്റ്റര്‍ ബെറില്‍ തോമസ് , ഇവാ.സോണി, സി ജോര്‍ജ്ജ് എന്നിവര്‍ ഗാന ശുശ്രൂഷ നിര്‍വഹിക്കും. പതിമൂന്ന് വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്കായി എക്സല്‍ . പി.ബി എസും. ഇതിനോടനുബന്ധിച്ച് നടത്തപ്പെടും. വെ.പി.ഇ  സെക്രട്ടറി ബ്രദര്‍ ജാന്‍സ് പി.തോമസ്, പാസ്റ്റര്‍മാരായ ബിനു ചെറിയാന്‍, വിനു.ജി , ജയേമോന്‍, കെ. ബാബു, കുരിയാക്കോസ്, പി.വി എന്നിവര്‍ വിവിധ സെക്ഷനുകളില്‍ അധ്യക്ഷത വഹിക്കും.  കര്‍ണാടകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൈവ ദാസന്‍മാരും യുവജനങ്ങളും പങ്കെടുക്കും. പാസ്റ്റര്‍മാരായ ബ്ലെസന്‍ ജോണ്‍ , സഹോദരന്‍ മാരായ ഷാല്‍വിന്‍.പി.വി., ജോസി ജോയി ,ബെന്‍സണ്‍ ചാക്കോ, ജേക്കബ് ഫിലിപ്പ് എന്നിവര്‍ നേത്യത്വം നല്‍കും.

                                പാസ്റ്റര്‍ ജോസഫ് ജോണ്‍

 

Pr Benison Mathai Evg Binu Joseph Vadaserikkara Pr Beryl Thomas Pr Roji E. Samuel Pr M. Kunjappy Pr Joseph John Pr Jenson Joy Pr E.J. Johnson

Youth Camp 2017 Final-CQ

LEAVE A REPLY

Please enter your comment!
Please enter your name here