ന്യൂ യോർക്ക്  : കുട്ടനാട് MLA യും ഫൊക്കാനയുടെ കേരളാകണ്‍വെന്‍ഷന്‍ രക്ഷാധികാികൂടിയായ ശ്രീ തോമസ് ചാണ്ടി മന്ത്രി ആയതിൽ  ഫൊക്കാനയുടെ അഭിനന്ദനം. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സത്യപ്രതിജ്ഞക്കു മുന്‍പ്തന്നെ ശ്രീതോമസ്ചാണ്ടിയെ ഫോണില്‍ ബന്ധപെട്ടുവിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയുണ്ടായി.  പ്രവാസികളുമായി ഏറ്റവും അടുത്ത്  ബംന്ധം  പുലർത്തുന്ന ഒരു പ്രവാസി കുടി യാണ് നിയുക്ത മന്ത്രി.  

ശ്രീമാന്‍ തോമസ്ചാണ്ടി മന്ത്രി ആകുന്നതില്‍ വിദേശത്തുള്ള  എല്ലാ പ്രവാസി മലയാളികള്‍ക്കും ഒരുപോലെ  അഭിമാനിക്കാവുന്ന കാര്യമാണ് . കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു, NCP യില്‍ ചേക്കേറി 3 തവണഅടുപ്പിച്ചുകുട്ടനാടിനെ പ്രതിനിധികരിച്ചു നിയമസഭയില്‍ എത്തി, കുട്ടനാടിന്റെ മാത്രമല്ല പ്രവാസികളുടെ മുഴു വന്‍പ്രിയങ്കരനായി മാറുവാൻ  ശ്രീ തോമസ്ചാണ്ടിക്ക്‌  കഴിഞ്ഞു. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് നിയുക്ത മന്ത്രി തോമസ് ചാണ്ടിക്കു നൽകിയിട്ടുള്ളത്.കുട്ടനാട് നിയോജക മണ്ഡലത്തിൽനിന്നുള്ള ആദ്യ മന്തി എന്ന പ്രേത്യകതയും അദ്ദേഹത്തിനുണ്ട്. കെഎസ്ആർടിസിയെ ലാഭത്തിലാക്കുക ഭാരിച്ച ഉത്തരവാദിത്തമാണെന്നും, അത് താൻ നിറവേറ്റുമെന്നും  അദ്ദേഹം  ഫൊക്കാനയോടെ പറഞ്ഞു. പോൾകറു കപള്ളിൽ,ജോര്‍ജി വര്‍ഗീസ്,ഫിലിപ്പോസ് ഫിലിപ്പ്,Dr. മാമന്‍സി. ജേക്കബ് തുടണ്ടി നിരവധി ഫൊക്കാന നേതാക്കൾ  ഫോണില്‍ ബന്ധപെട്ടു വിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയുണ്ടായി.

ഫൊക്കാനയുടെ സന്തതസഹചാരിയായ തോമസ് ചാണ്ടി എംഎല്‍എ മന്ത്രിയായിതിൽ ഫൊക്കാനയുടെ അഭിനന്ദനങ്ങളോടൊപ്പം അദ്ദേഹത്തിന്  എല്ലാവിധ സഹായ സഹകരങ്ങളും നൽകുമെന്നും ഫൊക്കാനക്ക്  വേണ്ടി തമ്പി ചാക്കോ-പ്രസിഡന്റ്; സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷർ ഷാജി വര്‍ഗീസ്, എക്‌സി. വൈസ് പ്രസിഡന്റ്, ജോയ് ഇട്ടന്‍-; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്;  ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ ,ജോര്‍ജി വര്‍ഗീസ്: ഫൌണ്ടേഷൻ ചെയർമാൻ  പോൾകറു കപള്ളിൽ,  ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി  ടറന്‍സന്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് വൈസ്ചെയർമാൻ  ലീലാ മാരേട്ട്, കൺവെൻഷൻ  ചെയർമാൻ മാധവൻ നായർ , നാഷണൽ കോർഡിനേറ്റർ സുധാ കർത്താ എന്നിവർ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here