ഭാഷയ്ക്കൊരു ഡോളറിലൂടെ കേരളാ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിട്ട ഫൊക്കാന വീണ്ടും വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമിടുന്നു .ഐ ടി വികസനം കടന്നു ചെന്നിട്ടില്ലാത്ത മേഖലയിൽ ആണ് ഫൊക്കാന സഹായം എത്തിക്കുന്നത് .ഫൊക്കാനയുടെ ഒരു തുടർ പദ്ധതി  ആയി ഈ വിദ്യാഭ്യാസ പദ്ധതിയെ മാറ്റുക എന്നതാണ് ലക്ഷ്യം.

കേരളത്തിലെ പിന്നോക്ക, മലയോര,തീരദേശ മേഖലകളിലെ പൊതു വിദ്യാഭ്യാസ സംബ്രദായം ആധുനികരിക്കുക  എന്ന ലക്ഷ്യത്തോടെ ഫൊക്കാനാ കേരളാ ഗവണ്മെന്റ്മായി സഹകരിച്ചു കൊണ്ട് സമഗ്രമായ പദ്ധതികൾ  തയാറാക്കിയിരിക്കുന്നു.കേരളാ ഗവണ്മെന്റിന്റെ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo പദ്ധിതിയുടെ ഭാഗമായി സ്കൂൾ  കമ്പ്യൂട്ടർ വൽക്കരണം നടപ്പാക്കുന്നതിനായി എറണാകുളം ജില്ലയിലെ മലയോര പിന്നോക്ക മേഘലയായ   കുട്ടമ്പുഴ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ  ഫൊക്കാന എക്സികുട്ടീവ് കമ്മിറ്റി  തെരഞ്ഞുടുത്തതായിഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .

ഫൊക്കാനായുടെ  കേരളാ  പൊതു വിദ്യാഭ്യാസ ആധുനിവൽക്കരണ  പദ്ധതിയുടെ കൺവീനർ ആയി സണ്ണി മറ്റമനയെ ചുമതലപ്പെടുത്തിയതായും ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പുംഅറിയിച്ചു .

അടുത്ത സ്കൂൾ വർഷം മുതൽ  ഐ ടി പഠനത്തിന് ആവശ്യമായ കംപ്യുട്ടർ ,എൽ സി ഡി പ്രൊജക്ടർ ,മറ്റു അനുബന്ധ സൗകര്യങ്ങൾ ഫൊക്കാനാ ഈ സ്‌കൂളിനായി നൽകുമെന്ന് കൺവീനർ സണ്ണി മറ്റമനഅറിയിച്ചു.മെയ് ഇരുപത്തി ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കേരളാ കൺവൻഷനിൽ ഈ പദ്ധതിയുടെ  ഉത്ഘാടനം നിർവഹിക്കും. ക്രമേണ തിരഞ്ഞുടുക്കപ്പെടുന്ന കേരളത്തിലെ മറ്റു പിന്നോക്ക അവസ്ഥയിലുള്ള സ്കൂളുകളിൽ കമ്പ്യൂട്ടർ വൽക്കരണo  തുടങ്ങി ആധുനിക സ്യകര്യങ്ങൾ  സംഭാവന നൽകികൊണ്ട് കൂടുതൽ കർമ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സണ്ണി മാറ്റമന  അറിയിച്ചു.    

LEAVE A REPLY

Please enter your comment!
Please enter your name here