ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ കാണുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ ഒന്നിനു ശനിയാഴ്ച സന്ധ്യാ പ്രാര്‍ത്ഥനയും, ധ്യാന യോഗവും ഏപ്രില്‍ ഒമ്പതാംതീയതി ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും, ഓശാന ശുശ്രൂഷകളും ഉണ്ടായിരിക്കും.

ഏപ്രില്‍ 12-നു ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ പെസഹാ കുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 14-നു ദുഖവെള്ളിയാഴ്ച രാവിലെ 8.30-നു ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും.

ഏപ്രില്‍ 15-നു ദുഖശനിയാഴ്ച രാവിലെ 9.45-നു വി. കുര്‍ബാന ഉണ്ടായിരിക്കും.

ഏപ്രില്‍ 16-നു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥന, 9.30-ന് വി. കുര്‍ബാന, ഈസ്റ്റര്‍ ശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കഷ്ടാനുഭവ ആഴ്ച ശുശ്രൂഷയ്ക്ക് വികാരി റവ.ഫാ. ലിജു പോള്‍ നേതൃത്വം നല്കുന്നതാണ്. ഏപ്രില്‍ 8,10,11,13 തീയതികളില്‍ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയുണ്ടായിരിക്കും.

വിശ്വാസികള്‍ ഏവരും നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു അറിയിക്കുന്നു. സെക്രട്ടറി ഷെവലിയാര്‍ ജയ്‌മോന്‍ സ്കറിയ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here