ഉത്തര കൊറിയ വിഷയത്തില്‍ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ പ്രശ്‌നം പരിഹരിക്കാന്‍ ചൈന മുന്‍കൈ എടുത്തില്ലെങ്കില്‍ അതിനായി യു.എസ് നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് കടുത്ത നിലപാടുമായി ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്.

കൊറിയക്കു മേല്‍ ചൈനക്ക് നല്ല സ്വാധീനമുണ്ട്. അതിനാല്‍ കൊറിയക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ചൈനക്ക് സാധിക്കും. കൊറിയയെ സഹായിക്കുന്ന നിലപാട് തുടരണമോ എന്ന് ചൈന പുനഃപരിശോധിക്കണം. അതാണ് ചൈനക്കും മറ്റുള്ളവര്‍ക്കും നല്ലതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ആണവായുധ പ്രശ്‌നം ഉത്തര കൊറിയയുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here