അമ്മതൻവിലാപം
******************

ഞാൻ എഴുപത് വയസ്സായൊരുസുന്ദരി;
ഏഴിലംപാലസുന്ദരി.
യൗവ്വനത്തിൻ കരിമ്പുനീരെന്നിലാണവൻ കണ്ടത്;
അതുകൊണ്ടുഞാനൊരു ഏഴിലംപാല സുന്ദരി.
ചുക്കിച്ചുളിഞ്ഞതാമെന്നുടെ മേനിയിലവൻതൻ
കരഗതമമർന്നപ്പോൾ;
മാതൃത്വത്തെ മറന്നൊരന്തി പിശാചു നീ!
ഇനിഞാനില്ലീ ജീവിത പന്ഥാവിൽ,
കെട്ടിത്തൂങ്ങിയൊടുക്കട്ടെയീ ജീവിതം.
മക്കളെ പെറ്റുകൂട്ടിയ വൃദ്ധയാമെന്നുടെ
അടിവസ്ത്രമൂരി മദ്ദളം കളിച്ചപ്പോൾ;
മറന്നുപോയിനീ ഭൂമിദേവിയെ,
മറന്നുപോയി നീ നിന്റെ ജനനിയെ.
വൃദ്ധയാമെന്നെനീ കടിച്ചു തുപ്പിയപ്പോൾ
ഒരമ്മതൻപഴകിയരക്തമോ
നിൻ ഭ്രാന്തകറ്റിയത്?.
ഇനിയുംമരിക്കാത്തഭൂമി നീ തന്നെസാക്ഷി! നിത്യസാക്ഷി!
കാക്കിയിട്ടവൻതൻമുന്നിലീ വൃദ്ധയുടെമാനത്തിൻ വിലയിടും രാക്ഷസക്കൂട്ടമേ!
ശാപത്തിന്നഗ്നിയിൽ വെന്തുരുകുന്നജന്മങ്ങൾ നിങ്ങൾ.
വേണ്ടയീജീവിതം വേണ്ടയീയ പമാനം;
വഴിയോരത്തുഞാനീ ഭാണ്ഡമഴിച്ചൊരുമുഴംകയറിൽ തൂങ്ങിടട്ടെ.

(കണ്ണൂർജില്ലയിലെ ഇരിട്ടിക്കടുത്ത് എഴുപതുകാരിയായ വ്യദ്ധയെ മാനഭംഗപ്പെടുത്തി. ദു:ഖിതയായ അവർ ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അവരുടെ ജനനേന്ദ്രിയഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തുകയും മാനഭംഗത്തിനിരയായെന്ന് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്. ആ വൃദ്ധ മാതാവിന്റെ വിലാപമാണീ കവിത… ഭരണകൂടമേ നീതി നല്കുക….)

LEAVE A REPLY

Please enter your comment!
Please enter your name here