ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യക്കാരുടെ ടാലന്റ് കോമ്പറ്റീഷനായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ ഇന്ത്യയിലെ പ്രസിദ്ധ സംഗീത സംവിധാനയകനും, ഗായകനുമായ ബാപ്പി ലഹിരി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും, മത്സരം ഉദ്ഘാടനം ചെയ്യുന്നതുമാണ്. അമേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയി ഇതിനെ മാറ്റുവാനായി ജീ വിഷന്‍ ചെയര്‍മാന്‍ ഷരണ്‍ വാലിയ, ഗോപിയോ ചിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പവര്‍ വോള്‍ട്ട് കോര്‍പറേഷന്‍ സി.ഇ.ഒ ബ്രിഡ്ജ് ശര്‍മ്മ, എക്‌സലന്റ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. മനു വോറ, ക്യൂ ടെക് സി.ഇ.ഒ കൃഷ്ണ ബന്‍സാല്‍ എന്നിവരാണ് ഈ ഷോയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. കൂടാതെ വിവിധ കോര്‍ഡിനേറ്റര്‍മാരും അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ആയിരത്തില്‍ അധികം പേര്‍ മത്സരിക്കുന്ന ഈ ടാലന്റ് ഷോയില്‍ മൂന്നു കാറ്റഗറികളില്‍ മത്സരിക്കാവുന്നതാണ്. പാട്ട്, ഡാന്‍സ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്. ഒറ്റയ്ക്കും ഗ്രൂപ്പായും ഇന്ത്യയിലെ ഏതു ഭാഷയിലും, ഗാനങ്ങളും ഡാന്‍സും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കും അവതരിപ്പിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 30 ആണ്. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സംസ്ഥാനങ്ങളില്‍ മത്സരം സംഘടിപ്പിക്കുന്നതാണ്. ഫൈനല്‍ മത്സരം ഷിക്കാഗോയിലെ മെഡോ ക്ലബില്‍ വച്ചു 2017 ഡിസംബര്‍ 31-നു ഇന്ത്യയിലേയും അമേരിക്കയിലേയും കലാ-സാംസ്കാരിക പ്രമുഖരുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

അവാര്‍ഡ് സമ്മേളനം ഇല്ലിനോയിസ് ഗവര്‍ണര്‍ ബ്രൂസ് റൗണ്ണര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, കോണ്‍ഗ്രസ് മാന്‍, സെനറ്റര്‍മാര്‍, ബോളിവുഡ് സംഗീജ്ഞര്‍, നടീ നടന്മാര്‍ എന്നിവര്‍ പങ്കെടുക്കും. മത്സരത്തിന്റെ മുഖ്യ ജഡ്ജ് ബാപ്പി ലഹിരി ആയിരിക്കും. കൂടാതെ ബോളിവുഡ് സിനിമാ ഗായകരായ അഞ്ജലി സുക്കിനി, രാഹുല്‍ വൈദ്യ, ഷിബാനി കാഷയാപ് എന്നിവരും വിധികര്‍ത്താക്കളായിരിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: www.InternationalIndianIcon.com, sharanwa@gmail.com, Sharaon Walia 510 551 8505.

InternationalIcon_pic2 InternationalIcon_pic1 InternationalIcon_pic3

LEAVE A REPLY

Please enter your comment!
Please enter your name here