ജിഷ്ണു പ്രണോയ് നീ എവിടെയാണ്? ****************

ജിഷ്ണു പ്രണോയ് നീ എവിടെയാണ്?
കാട്ടാളൻമാർ കനിയില്ല!
പ്രണയത്തിൻ മണമുള്ള കലാലയ വാതിലിൽ
രക്തത്തിൻ നേർത്തഗന്ധം.
പ്രണയിനി അലമുറയിടുന്നത്
നേർത്തകാറ്റിൽ ശ്രുതി തെറ്റിയ രാഗംപോൽ കേൾക്കാം;
പുസ്തകതാളിൽ ചുവപ്പു പടരുന്നു ജിഷ്ണു പ്രണോയ് നീ എവിടെയാണ്?
പുതുമണമുള്ളനോട്ട് കെട്ടിൽ നിൻ ഘാതകർ വിലസുന്നു ,
നിൻ വിപ്ളവ നക്ഷത്രത്തിൻമേലേ പറക്കുന്നു;
ജിഷ്ണു പ്രണോയ് നീ എവിടെയാണ്?
പ്രണയിനിയുടെ നേർത്ത വിതുമ്പൽ, നിൻ മാതൃഹൃദയത്തിൻ തേങ്ങൽ..
ശാപ മഴ… എങ്ങും ശാപ മഴ…. സമയമില്ല പോലും ആർക്കും സമയമില്ല പോലും..
തിരക്കാണ് എങ്ങും തിരക്കാണ്… ഭരണചക്രം തിരിക്കുന്ന തിരക്ക്,
അവസാനത്തെ തിരക്ക്..
ജിഷ്ണു പ്രണോയ് നീ എവിടെയാണ്?
ഇരുളടഞ്ഞ കലാലയത്തിൽ
ശവംകണക്കെ നീങ്ങുന്നു നിൻ സൗഹൃദക്കാർ
ഭരണചക്രത്തിൽ കയറി യാത്രയാണ് യാത്രയാണ്, നിൻ ഉയിരെടുത്തവർ.
നേർത്ത മുദ്രാവാക്യങ്ങൾ! എങ്ങും നേർത്ത മുദ്രാവാക്യങ്ങൾ!
പ്രണയിനിയുടെ കൈവളകൾ പൊട്ടുന്നു, പുതു ജീവിതത്തിൻ ചുവടു വയ്ക്കാൻ.
മാതൃഹൃദയത്തിൻ തേങ്ങൽ മാത്രം… തേങ്ങൽ മാത്രം…
നിനക്ക് പത്തുലക്ഷത്തിൻ വിലയിട്ട ഭരണചക്രം തിരിക്കുന്നു തിരിക്കുന്നു
മുന്നേറാൻ.. തിരക്കാണ്.. തിരക്ക്..
അവസാനത്തെ തിരക്ക്…
ജിഷ്ണു പ്രണോയ് നീ എവിടെയാണ്?
നീ കണ്ട വിപ്ളവസ്വപ്നമോ ഇത്!

(സ്വാശ്രയ ഇടിമുറിയിലെ കുരുതി- മകൻ നഷ്ടപ്പെട്ട അമ്മയുടെ വിലാപം മലയാള മണ്ണിൽ മുഴങ്ങി കേൾക്കുന്നു. )

LEAVE A REPLY

Please enter your comment!
Please enter your name here