ഫിലാഡൽഫിയ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഓഫ് ദി അമേരിക്കാസ് മിഡ് അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവം ജൂൺ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8:30  വരെ ഫിലാഡൽഫിയ  അസൻഷൻ മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച്  (10197 Northeast Ave,Philadelphia, PA 19116) വിവിധ വേദികളിലായി  നടത്തപ്പെടുന്നു. പ്രവാസിമലയാളികളിലെ കലാതിലകത്തെയും കലാപ്രതിഭയെയും കണ്ടെത്തുവാൻ നടത്തുന്ന ഈ മത്സരങ്ങൾ അമേരിക്കയിലെ രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും കുട്ടികൾക്ക് നവ്യാനുഭവമായിരിക്കും. മലയാള സംസ്കാരവും പൈതൃകവും ഊട്ടിയുറപ്പിക്കുവാൻ എന്നും ഫോമാ മുൻപന്തിയിൽ നിൽക്കുന്നു. മലയാള സംസ്കാരവും മലയാള തനിമയും നില നിർത്തുവാൻ പ്രവാസികൾ ബദ്ധശ്രദ്ധരാണ്. അവരുടെ അടുത്ത തലമുറ ആ തനിമ നിലനിർത്തണം എന്ന് അവർ ആഗ്രഹിക്കുന്നു. അതിനായി തങ്ങളുടെ മക്കളെ ആ കലാ വാസനയിൽ പരിപോഷിപ്പിക്കുവാൻ അവർ ശ്രദ്ധ ചെലുത്തുന്നു.  അവരുടെ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുവാൻ ഫോമാ ദേശീയസമിതി  തീരുമാനിച്ചു.  അതിനായി ഒരു cultural affairs committee രൂപികരിച്ചു. അതിന്റെ ഭാഗമായി ഫോമായുടെ പന്ത്രണ്ട് റീജിയണുകളിൽ  മത്സരങ്ങൾ സംഘടിപ്പിക്കുകയും, അതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിജയികൾ 2018 ൽ ചിക്കാഗോയിൽ അരങ്ങേറുന്ന അന്തർദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കും. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന യുവാവിനും യുവതിക്കും യഥാക്രമം കലാപ്രതിഭ കലാതിലകം പട്ടങ്ങളും ക്യാഷ് അവാർഡുകളും സമ്മാനിക്കും. കൂടാതെ മറ്റ് വിജയികൾക്ക്  സെർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.

മിഡ്-അറ്റ് ലാന്റിക് റീജിയണൽ വൈസ് പ്രെസിഡന്റ് ശ്രീ. സാബു സ്കറിയായുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി റീജിയണൽ യുവജനോത്സവ മാമാങ്കത്തിന് ചുക്കാൻ പിടിക്കുന്നു. ആർട്സ് ചെയർമാൻ ശ്രീ. ഹരികുമാർ രാജൻ നയിക്കുന്ന ആർട്സ്ക മ്മിറ്റി ഇതിന്റെ പ്രവർത്തനവിജയത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നു. ഈ യുവജനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2017 മെയ് മാസം 15 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്‌. 

ഈ കലാമാമാങ്കത്തിൽ പങ്കാളികളാകുവാൻ ഡെലവെയർ, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി  കലാകാരന്മാരെയും കലാകാരികളെയും സവിനയം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (RVP) 267-980-7923, ജോജോ കോട്ടൂർ (സെക്രട്ടറി) 610-308-9829, ബോബി തോമസ് (Treasurer) 862-812-0606, ഹരികുമാർ രാജൻ (Arts Chairman) 917-679-7669, സന്തോഷ് എബ്രഹാം (PRO) 215-605-6914, സിറിയക് കുര്യൻ (ഫോമാ ദേശീയ സമിതി അംഗം) 201-723-7997, അലക്സ് ജോൺ (Regional Convention Chairman) 908-313-6121

വാർത്ത അയച്ചത്: സന്തോഷ് ഏബ്രഹാം

Fomaa region group picture YOUTH FESTIVAL 2017

 

LEAVE A REPLY

Please enter your comment!
Please enter your name here