വീണ്ടും ഇതാ അമേരിക്കയിൽ സ്റ്റേജ് ഷോകളുടെ ഉത്സവം തുടങ്ങുകയായി. മലയാള നാട്ടിൽ നിന്നും താര രാജാക്കൻമാരും താര റാണീകളും, പഴയകാല താരങ്ങളും, പാട്ടു പാടാൻ അറിയുന്നവരും, പാടാൻ പഠിച്ചു കൊണ്ടിരിക്കുന്നവരും, മിമിക്രി എന്ന കലാരൂപത്തെ, പുതിയ തലമുറയുടെ കലയായി ചിത്രീകരിച്ച് കോമഡി എന്ന കോമാളിത്തരം കാണിക്കുന്നവരും എത്തുകയായി അമേരിക്കയിൽ ഒരു പ്രോഗ്രാം കിട്ടുക എന്നത് മലയാള താരങ്ങളെ സംബദ്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നതിന് തുല്യമാണ്. കുടുംബസമേതം സ്പോൺസറുടെ ചിലവിൽ ഒരു അമേരിക്കൻ പര്യടനം. അതിൽ കൂടുതൽ ഒന്നും തന്നെ ഈ താരങ്ങൾക്ക് അമേരിക്കയിൽ നടത്തുന്ന പ്രോഗ്രാമുകളോട് ഒരു പ്രതിപത്തിയും ഇല്ല. ശരിയായ നിലയിലുള്ള യാതൊരുവിധ മുന്നൊരുക്കവും ഇല്ലാതെയാണ് പലേ നടൻമാരും നടികളും സ്റ്റേജിൽ കയറുന്നത്

ഏറ്റം ദയനീയമായി പലപ്പോഴും തോന്നിയിട്ടുള്ളത് ഈ കലാകാരൻമാർ തന്നെ ഗൾഫ് നാടുകളിലും, മറ്റ് പല സ്ഥലങ്ങളിലും നടത്തിയട്ടുള്ള ഷോകൾ, യൂറ്റുബിലും മറ്റ് ദ്യശ്യ മാധ്യമങ്ങളിലും വൈറലായി ലോകത്തുള്ള എല്ലാ മലയാളികളും കണ്ടിട്ടുള്ളത്; ഒരു ലജ്ജയും കൂടാതെ അമേരിക്കയിൽ കൊണ്ട് വന്ന് നമ്മുടെ മുൻപിൽ ഛർദ്ധിച്ച് വെയ്ക്കും എന്നുള്ളതാണ്.കലാ അസ്വാദകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ അമേരിക്കൻ മലയാളികൾ അതെല്ലാം ഏറ്റം സ്വദോടെ അപ്പാടെ വിഴുങ്ങുകയും ചെയ്യും     

ഇവിടെ അമേരിക്കയിൽ കഴിവുള്ള;‌ ഭാഷയേയും, കലയേയും സ്നേഹിക്കുന്ന, അതിനായി സമയം കണ്ടെത്തി സ്വയം സമർപ്പിച്ച് ജീവിക്കുന്ന അനേകം കലാകാരൻമാരും, കലാകാരികളും കൊണ്ട് സമ്യദ്ധമാണ്. പക്ഷേ നമ്മൾ അവരെയൊന്നും കാണുകയില്ല. അവർ ഒരു നല്ല പ്രോഗ്രാം ഇവിടെ നടത്തിയാൽ നമ്മൾ മലയാളികൾക്ക് മാത്രം പ്രകടിപ്പിക്കാൻ കഴിയുന്ന ” പുച്ചം” എന്ന ഭാവത്തിൽ അതിനെ തള്ളിക്കളയുകയും; വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിലെ കള്ളു കുടി സഭകളിൽ പറഞ്ഞത് ആർത്ത് ചിരിക്കുകയും ചെയ്യും     

സ്വപ്ന നഗരമായ അമേരിക്കയിലേക്ക് വരിക എന്നുള്ളത് മലയാളികളുടെ മാത്രമല്ല ഏതു മനുഷ്യന്റെയും സ്വപ്നമാണ്. ഇവിടെ അവസരങ്ങൾ ഒരിക്കലും തീരുന്നില്ല. മനുഷ്യനെ മനുഷ്യനായി കാണാനും, ബഹുമാനിക്കാനും ഇവിടെ നിയമം അനുവദിക്കുന്നു.70-80  കാലഘട്ടങ്ങളിൽ ഇവിടേയ്ക്ക് കുടിയേറിയ മലയാളികൾ പ്രത്യേകിച്ച് നേഴ്സുമാർ നല്ലതുപോലെ ജോലി എടുത്തും,അവരുടെ ഭർത്താക്കൻമാർ വീട്ടുകാര്യങ്ങൾ നോക്കിയും, മക്കളെ വളർത്തിയും ബാക്കിയുള്ള സമയം part- time  ജോലിക്ക് പോയും മറ്റുമാണ് നാട്ടിലുള്ള മാതാപിതാക്കളേയും, സഹോദരങ്ങളെയും സഹായിച്ചിരുന്നതും, വീടിന്റെയും, കാറിന്റെയും Loan അടച്ചിരുന്നതും. മക്കളെപ്പോലും ശരിയായി നോക്കാൻ സമയം ലഭിക്കാതെ അവരുടെ ജീവിതം കടന്നു പോയിരുന്നു. അക്കാലങ്ങളിലുള്ള ഏക വിനോദം വെള്ളി ശനി ദിവസങ്ങളിലുള്ള കൂടി ചേരലുകൾ ആയിരുന്നു.പാടാൻ കുറെച്ചിങ്കിലും അറിയാവുന്നവർ പാടിയും, തമാശകൾ പറഞ്ഞും ,ഒരുമിച്ച് ഭക്ഷണം കഴിച്ചും അവർ സന്തോഷം കണ്ടെത്തി  

90 കളുടെ കാലഘട്ടത്തിൽ അമേരിക്കയിൽ സ്റ്റേജ് ഷോകൾ വരാൻ തുടങ്ങി;വീടുകളിലെ Tv കളിൽ മാത്രം കണ്ടിരുന്ന താരങ്ങളും പാട്ടുകാരും തൊട്ടു മുൻപിൽ തങ്ങൾക്കായി പാടുകയും ആടുകയും ചെയ്യുന്നത് കണ്ടപ്പോൾ മലയാളികളായ നമ്മൾ അഭിമാനം കൊണ്ടു. അക്കാലങ്ങളിൽ നല്ലതുപോലെ റിഹേഴ്സൽ നടത്തിയും, പുതിയ പുതിയ കോമഡികൾ അവതരിപ്പിച്ചും ആരെയും നോവിക്കാതെ അവർ   സ്റ്റേജ് ഷോകൾഅവതരിപ്പിച്ചു കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ എന്തിലും ലാഭം മാത്രം കാണുന്ന നമ്മുടെ ചില മുതലാളിമാർ ഇതൊരു നല്ല ബീസിനസ് ആണ് എന്ന് മനഃസ്സിലാക്കി എല്ലാ വർഷവും പുതിയ പുതിയ താരങ്ങളെ കൊണ്ടു വരാൻ തുടങ്ങി. വരുന്ന താരങ്ങളുടെ മുൻപിൽ ഇരുന്ന് താൻ വലിയ ആളാണെന്ന് കാണിക്കാനും, സ്വയം പുകഴ്‌ത്തി പറയാനും, ബഹുമാനം ഇരന്ന് വാങ്ങാനും തുടങ്ങിയപ്പോൾ വന്ന താരങ്ങൾക്കും രസമായി. ഇതാ ഒരു പുങ്കൻ എന്ന് അവർക്ക് മനഃസ്റ്റിലെങ്കിലും തോന്നിയിരിക്കണം. നാട്ടിൻ നിന്നും വന്ന താരങ്ങൾ ഈ പുങ്ക ശിരോമണികളുടെചിലവിൽ അമേരിക്ക മുഴുവൻ ചുറ്റിക്കാണുകയും, ഈ ദേഹത്തെ പുകഴ്ത്തി പറഞ്ഞ് പല സ്റ്റേജുകളിൽ നിന്നായി നല്ലൊരു തുക സമ്പാദിച്ച് മടങ്ങിപ്പോവുകയും ചെയ്തു പോന്നു.അത് ഇപ്പോഴും തുടരുന്നു       

ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ അത്രയും കഷ്ടപ്പാടും, ബുദ്ധിമുട്ടുകളും ഒന്നും ഇല്ലെങ്കിലും ഇപ്പോഴുള്ളവരും നല്ലതു പോലെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പലേ ഭവനങ്ങളിലും ഭർത്താക്കൻമാർ ചെറിയ ജോലികൾ ചെയ്തും മക്കളെ നോക്കിയും ജീവിക്കുന്നു. നഴ്സുമാർ പഴയതുപോലെ തന്നെ രാത്രികൾ പകലുകൾ ആക്കിയും പകലുകൾ രാത്രികൾ ആക്കിയും കഴിയുന്നു. ഇടയ്ക്ക് വീണു കിട്ടുന്ന ഒഴിവു ദിവസങ്ങളിൽ ഭീമമായ തുകയ്ക്ക് ticket ഉം എടുത്ത്, നാട്ടിൽ നിന്നും വരുന്ന നമ്മുടെ പ്രിയ കലാകാരൻമാരെയും കലാകാരികളെയും കാണാൻ സ്റ്റേജിന്റെ ഏറ്റം മുൻപിൽ തന്നെ സ്ഥാനം പിടിക്കുന്നു. TV യിലും വലിയ screen – ലും മാത്രം കണ്ടിരുന്ന താരങ്ങൾ സ്റ്റേജിലേയ്ക്ക് വന്ന് സ്വയം പരിചയപ്പെടുത്തിയും, കൂടെ കൊണ്ടു വന്നവരെ പരിചയപ്പെടുത്തിയും പരിപാടികൾ തുടങ്ങുകയായി.

അതുവരെ കുഴപ്പം ഇല്ല. മാസങ്ങളോളം ഉള്ള തയ്യാറെടുപ്പുകൾ എന്നാണ് പരസ്യം. വളരെ ആകാംഷയോടെ പ്രാഗ്രാം കാണാൻ ഇരിക്കുംബോൾ അതാ വരികയായി;തലേന്ന് രാത്രിയിലും you -tubil കണ്ട കോമഡി പ്രോഗ്രാം ഒരു ഉളുപ്പും ഇല്ലാതെ അതേപടി  സ്റ്റേജിൽ അവതരിപ്പിക്കുന്നു. മാസങ്ങളോളം ഇവരൊക്കെ എന്ത് തയ്യാറെടുപ്പാണ് നടത്തിയത് എന്ന് നമുക്ക് മന:സ്സിലാകില്ല.അതു പോലെ വേറെ ഒരു പ്രവണത ഈ കലാകാരൻമാർക്ക് ഉള്ളത്; അമേരിക്കയിൽ വന്നാൽ അമേരിക്കയിലുള്ള മലയാളികളെ കളിയാക്കുക എന്നതാണ്. കുടുംബവുമൊത്ത് ആകെ കിട്ടുന്ന അവധി ദിനം വീട്ടിൽ ഇരിക്കാതെ; കൈയ്യിലിരിക്കുന്ന കാശ് കൊടുത്ത് സ്റ്റേജിന്റെ ഏറ്റം മുൻപിൽ പോയി ഇരുന്ന് നമ്മളെ കളിയാക്കുന്നത് കേട്ട് ഒരു ലജ്ജയും കൂടാതെ കൈയ്യടിച്ച് ചിരിക്കാൻ നമ്മൾ അമേരിക്കയിലുള്ള മലയാളികൾക്കേ കഴിയൂ.

സ്റ്റേജ് ഷോകൾ ബഹിഷ്കരിക്കണം എന്നോ, ആരും ഇത്തരം പ്രോഗ്രാമുകൾക്ക് പോകരുതെന്നോ അല്ല. കലയേയും കലാകാരൻമാരെയും എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ളവരാണ് നമ്മൾ അമേരിക്കൻ മലയാളികൾ. സ്റ്റേജ് ഷോകൾ ഇനിയും ഉണ്ടാകട്ടെ, താരങ്ങൾ ഇനിയും എത്തട്ടെ. പക്ഷേ അത് വെറും ഒരു family-Picnic ആകാതെ കലാമൂല്യം ഉള്ള പ്രോഗ്രാമുകൾ നിറഞ്ഞത് ആകട്ടെ. വെറുതെ സ്റ്റേജിൽ കയറിയുള്ള കാട്ടിക്കുട്ടലുകൾ ആകാതെയും, അമേരിക്കൻ മലയാളികളെ കളിയാക്കുന്ന കോമഡികൾ ഒഴിവാക്കിയും; കാശു മുടക്കി എല്ലാം മറന്ന് അല്പസമയം സന്തോഷിക്കാനായ് വരുന്ന ജനത്തെ രസിപ്പിക്കുകയും, എന്നും ഓർമ്മയിൽ സൂക്ഷിക്കാനും കഴിയുന്ന നല്ല നല്ല കലാരൂപങ്ങൾ ആയി മാറട്ടെ അമേരിക്കയിലെ ഇനിയുള്ള സ്റ്റേജ് ഷോകൾ
    
               റോബിൻ കൈതപ്പറമ്പ്

4 COMMENTS

  1. Robin,
    Well said. A well written reality. I hope this article will reach out to the program coordinators and sponsors and they put some effort to bring some good programs. Most of the programs coming here are substandard.

  2. വ്യക്തിപരമായ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം തികച്ചും അപലപനീയമാണ് . ആരെ വിവാഹം കഴിക്കണം? എപ്പോൾ വിവാഹ മോചനം നേടണം ? ആരെ പുനർ വിവാഹം ചെയ്യണം തുടങ്ങിയവയും സ്വകാര്യാമായ തീരുമാനവും തീർത്തും സ്വന്തമായ തിരഞ്ഞെടുപ്പും ആണ് .

    എന്നാൽ വര്ഷങ്ങളായി നടന്ന രഹസ്യ സമാഗമങ്ങളും രഹസ്യവേഴ്ചകളും മൂലം ഒരു കുടുംബം തകർത്തു എറിഞ്ഞതു ഇനി ആർക്കാ അറിയാൻ മേലാത്തത് ?

    സ്വര്യവും സ്വസ്തവും ആയി പോയ ഒരു കുടുംമ്പത്തിലേക്ക് കാമശമനം എന്ന ലക്ഷ്യവുമായി കടന്നു വന്ന ശൂർപ്പണക എന്നല്ലാതെ എന്താ ഇവളെ വിളിക്കുക ? നിനക്ക് ജീവിതവും ഒരു അഭിനയമാണ്

    ഓർക്കണം , നീയും ഒരു പെണ്ണാണ് …. നിനെക്കെ അറിയുമായിരുന്നുള്ളു ഒരു പെണ്ണിന്റെ ഇട നെഞ്ചിന്റെ തേങ്ങൽ … പണവും പ്രശസ്തിയും ആവോളം കിട്ടിയപ്പോൾ നീ മറന്നതും ലങ്കിച്ചതും മാനുഷിക പരിഗണനയുടെ അതിർ വരമ്പുകളായിരുന്നു …

    നിനക്കിപ്പോൾ ഇത് മനസിലാകില്ല കാരണം, ആസക്തി നിന്റെ കണ്ണുകളെ കുരുടാക്കിയിരിക്കുന്നു …കാല ചക്രത്തിന്റെ ഉരുൾച്ചയിൽ നീയും പെടും … ഇന്നല്ലെങ്കിൽ നാളെ … അന്ന് നിന്റെ കൂടെ നിന്റെ കുമിഞ്ഞു കൂടിയ പണം മാത്രമേ ഉണ്ടാവു …വഞ്ചനക്കു അന്ന് കാലം സാക്ഷിയാവട്ടെ !!!!

    ഈ ദുഷ് കാമ ജോഡികൾക്കു ഇപ്പോൾ ഇവിടെ കൂടപിടിക്കാനും ആളുകൾ ഉണ്ടല്ലോ എഎന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു … നമ്മൾ സാധാരണക്കാരുടെ പിന്തുണ യാണ് ഇവരെ വലിയരാക്കിയത് … നമ്മുടെ വിയർപ്പിന്റെ മണം പുരണ്ട നോട്ടുകൾ ആണ് ഇവർ യഥേഷ്ടം വിനയോഗിച്ചതു… ഇവർ വീഴ്ത്തിയതു ഒരു നടന വിസ്മയത്തെ ആണ് … ഇവർ വീഴ്ത്തിയത് ഒരു നിഷ്കളങ്ക പെണ്ണിന്റെ കണ്ണീരാണ് …
    ഇവിടെ ആർക്കും ആരെയും തള്ളാനും കൊള്ളാനും ഉള്ള സ്വാതന്ദ്ര്യം നിലനിൽക്കെ എന്തിനു ഇവർ ഈ നാടകം കളിച്ചു എന്നതാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് .ഇങ്ങെനെ നാടകം കളിച്ചതു ആർക്കുവേണ്ടി ? എന്തിനു വേണ്ടി ? ഇവിടെ യാണ് പ്രവാസി മലയാളികൾ ഉണരേണ്ടത് … വർഷാ വർഷങ്ങളിൽ നമ്മുടെ പുണ്യ പാവന സ്ഥലങ്ങളിൽ കയറി അവസരോചിത പ്രകനങ്ങൾ നടത്തി നമ്മുടെ വിയർപ്പിന്റെ അംശം പറ്റാനും തിന്നു പള്സച്ചു രസിക്കാൻ നാം അനുവദിക്കരുത് … കാരണം ആരാധനാലയങ്ങൾ പുണ്യഗേഹമാണ് … അത് മലിന പെടാൻ കാരണമാകരുത് …. രണ്ടു കുടുംബത്തിന്റെ കണ്ണീർ നാം കാണാതെ പോകരുത് …..

    ജാഗ്രതൈ !!!!!

  3. സാഹിത്യകാരൻ ഇരുട്ടിലെ സഞ്ചാരികളlയി അഭിനയികത്തത് നല്ലതയുണ്ട്. താങ്കൾക്ക് ക മാ ശക്തിയില്ലാതായി പോയതിന് ആരെ കറ്റം പറയണം? 600 പരം പെണ്ണിന്റെ കൂടെ കിടന്നുറങ്ങിയിട്ട് 4 പെണ്ണങ്ങളിൽ 5 മക്കളുമായി കഴിയുന്നന്റെ ഉച്ചിഷ്ടം സ്വാദോടെ ഇവിടെ കഴിക്കന്ന നിയാണോ. ജാഗ്രത പറയുന്നേ? അന്തസുള്ളവൻ ഇരുട്ടിൽ ഇരുട്ടിൽ ഇരുന്ന് എഴുതില്ല. താങ്കൾ ഷോ കാണാൻ പോകരുതേ: അപേക്ഷയാണ്!
    ജാഗ്രതേ

LEAVE A REPLY

Please enter your comment!
Please enter your name here