ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം മായ്ക്കപ്പെടുകയാണോ. ഇന്ത്യന്‍ രാഷ്ട്രീയ ത്തിലെ കോണ്‍ഗ്രസ്സ് എന്ന സൂര്യന്‍ അസ്തമിക്കുകയാണോ. ഈ അടുത്ത സമയത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞടുപ്പിലെ വിധി നിര്‍ണ്ണയത്തിനു ശേഷമാണ് ഇങ്ങനെ ഒരു ചോദ്യം എങ്ങു നിന്നുമുയര്‍ന്നു തുടങ്ങിയത്. രണ്ട് സംസ്ഥാനങ്ങളില്‍ ബി. ജെ.പി.യും. ഒരിടത്ത് കോണ്‍ ഗ്രസ്സും മറ്റ് രണ്ടിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാതെയും വരികയുണ്ടായി. കേന്ദ്രത്തില്‍ അധികാരവും കൈയയച്ചു സഹായിക്കാന്‍ വ്യവസായികളു മുണ്ടായതുകൊണ്ട് ബി. ജെ.പി. കൈയ്യാല പുറത്തിരുന്ന തേങ്ങയെ തങ്ങളുടെ ഭാഗത്തേക്ക് തള്ളിയിട്ട് ബി.ജെ. പി. ആ രണ്ട് സംസ്ഥാനങ്ങ ളും തട്ടിപ്പറിച്ചെടുത്തുയെ ന്നാണ് പൊതുസംസാരം. എന്നാല്‍ അത് കോണ്‍ഗ്രസ്സിന് കൊടുത്ത അടിയായിട്ടാണ് അവരെ എതിര്‍ക്കുന്നവരുടെ അഭിപ്രായം. തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കിയിരുന്നെങ്കില്‍ ആ രണ്ട് സംസ്ഥാനങ്ങളും തങ്ങള്‍ക്കൊപ്പമാകുമെന്ന് കോണ്‍ഗ്രസ്പോലും പറ ഞ്ഞുതുടങ്ങിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ്സ് ഒന്നുമല്ലാതാകുമെന്നാണ് പലരുടേയും അഭിപ്രായം.    

ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രസ്സ് ഇന്ത്യയുടെ ജീവനാഡിയായിരുന്നു. കോണ്‍ഗ്രസ്സുകാരല്ലാത്തവരെ ഒരുത രം വെറുപ്പോടെയോ, അകല്‍ച്ചയോടെയോ ജനം കണ്ടിരുന്ന കാലമുണ്ടായിരുന്നു. അത്രകണ്ട് ജനമനസ്സുകളില്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാ നം ആധിപത്യം നേടിയിട്ടുണ്ട്. എന്നാല്‍ കാലം മാറിയ തനുസരിച്ച് കോണ്‍ഗ്രസ്സെന്ന പ്രസ്ഥാനത്തിന്‍റെ പ്രസക്തി ഇല്ലാതാകുകയും ജനമനസ്സു കളില്‍ നിന്ന് അത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവോ എന്ന് സംശ യിക്കേണ്ടിയിരിക്കുന്നു.  

ഇന്ത്യ മുഴുവന്‍ പടര്‍ന്നുപന്തലിച്ച കോണ്‍ഗ്രസ്സെന്ന വടവൃക്ഷം ശിഖിരങ്ങള്‍ ഉണങ്ങി ഇലകൊഴിഞ്ഞ് ശക്തിക്ഷയിച്ചുകൊണ്ടിരിക്കുന്നു യെന്ന് പറയുക തന്നെ ചെയ്യാം. ഇന്ത്യയിലെ എല്ലാ സം സ്ഥാനങ്ങളിലും ഭരണമുണ്ടാ യിരുന്ന കോണ്‍ഗ്രസ്സ് ഇന്ന് ചുരുങ്ങി വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലായിരിക്കുന്നു. കോണ്‍ഗ്രസ്സിന്‍റെ ഈ ദുരവസ്ഥയ്ക്കു കാരണം നിരവധിയാണ്. അതില്‍ ഒന്ന് പ്രസം ഗിച്ചുമാത്രം ശീലമുള്ള പണി യെടുക്കാന്‍ അറിയാത്ത നേ താക്കന്മാരാണ്. പ്രസ്താവന ക്കപ്പുറം പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുടെ പ്രസ്ഥാനമാ യി കോണ്‍ഗ്രസ്സ് മാറിക്കഴി ഞ്ഞു. നയനാര്‍ പറയുംപോലെ ഫീല്‍ഡിലിറങ്ങാതെ പ്ര വര്‍ത്തിക്കുന്നവര്‍.

കുടുംബാധിപത്യവും നേതാക്കന്മാരുടെ വ്യക്തിതാല് പര്യവുമാണ് മറ്റൊന്ന്. നെഹ് റുവിന്‍റെ കാലംതൊട്ട് കോ ണ്‍ഗ്രസ്സിനെ ഒരു തറവാട്ട് സ്വ ത്താക്കി മാറ്റാന്‍ തുടങ്ങിയെ ന്നു വേണം കരുതാന്‍. തന്‍റെ പിന്‍ഗാമിയായി തന്‍റെ മകള്‍ എന്ന കണക്കുകൂട്ടലില്‍ അന്ന് അനേകം നേതാക്കന്മാര്‍ കോണ്‍ഗ്രസ്സിലുണ്ടായിട്ടും ഇ ന്ദിരയെ കൊണ്ടുവരാന്‍ നെഹ്റു കരുക്കള്‍ നീക്കുകയു ണ്ടായി. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളേ യും നിയന്ത്രിക്കാന്‍ ഇന്ദിരക്ക് നെഹ്റു മൗനാനുവാദം നല്‍കിയത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്കു കാരണമായി. ദേശായി ജനജീവന്‍ റാം വൈ.ബി. ചവ്വാന്‍ തുടങ്ങിയ ഒരു വന്‍നിര ഇന്ദിരയ്ക്കെതിരെ തിരിഞ്ഞു. അത് ഇന്ത്യയെ അടിയന്തരാവസ്ഥവരെയെത്തിച്ചു. ദേശായിയും ചര ണ്‍സിംഗും ജഗജീവന്‍ റാമും അതോടെ കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസും ജയ്പ്രകാശ് നായാരണനും അവരോടൊപ്പം ചേര്‍ന്ന് പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇന്ത്യയില്‍ ആ ദ്യ കോണ്‍ഗ്രസ്സേതര മന്ത്രിസഭ വന്നു.   

ഇന്ദിരാഗാന്ധി കോ ണ്‍ഗ്രസ്സിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോള്‍ മുതല്‍ തന്‍റെ പിന്‍ഗാമിയായി അവരുടെ ഇ ളയ മകന്‍ സഞ്ജയ് ഗാന്ധി യെ പ്രഖ്യാപിക്കുകയാണുണ്ടായത്. സഞ്ജയ് ഗാന്ധിയുടെ ദാരുണാന്ത്യത്തോടെ കോണ്‍ഗ്രസ്സില്‍ കുടുംബാധി പത്യം ഇല്ലാതാകുമെന്ന് എ ല്ലാവരും കരുതി.   

എന്നാല്‍ ആ ധാരണയ്ക്കു മാറ്റം വരുത്തിക്കൊ ണ്ട് രാഷ്ട്രീയത്തിന്‍റെ ബാല പാഠങ്ങള്‍ പോലും അറിയാത്ത പൈലറ്റായിരുന്ന മൂത്ത മകന്‍ രാജീവ് ഗാന്ധിയെ കോണ്‍ഗ്രസ്സിന്‍റെ ജനറല്‍ സെക്രട്ടറിയാക്കികൊണ്ട് ഇന്ദിരാഗാന്ധി ആ പ്രസ്ഥാനത്തെ ഗാന്ധി കുടുംബത്തില്‍ തളച്ചിട്ടു. രാജീവിന്‍റെ ദാരുണാന്ത്യത്തിനുശേഷം കുറേ ക്കാലം മാത്രമാണ് കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തില്‍ നിന്ന് മാറി നിന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സോ ണിയാഗാന്ധി കോണ്‍ഗ്രസ്സി ന്‍റെ നേതൃത്വം ഏറ്റെടുത്ത തെങ്കിലും അവരും നെഹ്റു വിനെയും ഇന്ദിരാഗാന്ധിയേ യും പോലെ പാര്‍ട്ടിയെ രാ ഹുല്‍ഗാന്ധിയില്‍ക്കൂടി കുടുംബത്തില്‍ തളച്ചിടാനാണ് ശ്രമിച്ചത്. അങ്ങനെ സ്വതന്ത്ര ഇന്ത്യതൊട്ട് ഇന്നുവരെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഒരു കു ടുംബത്തില്‍ മാത്രമായി ഒതുങ്ങിയെന്ന് വിമര്‍ശനം ആ പ്രസ്ഥാനത്തെ ഇന്ന് തകര്‍ക്കുന്നുവോയെന്ന് ചിന്തിക്കണം. ഹൈക്കമാന്‍റ് എന്ന കോണ്‍ഗ്രസ്സിന്‍റെ സുപ്രധാനവും പരമോന്നതവുമായ സ മിതിയെന്നാല്‍ ഗാന്ധി കുടുംബമെന്നു പറയാം. ഏത് തീരുമാനമെടുത്താലും ഹൈ ക്കമാന്‍റ് എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ തീരുമാനമാണ് ഇന്ദിരാഗാന്ധിയുടെ കാലം തൊട്ട് ഇന്നുവരെ അതാണ് കോണ്‍ഗ്രസ്സില്‍ ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസ്സിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ചിട്ടുള്ളതും ഗാന്ധി കുടുംബമായിരുന്നു യെന്നതാണ് മറ്റൊരു പ്രത്യേ കത. അങ്ങനെ ഒരു കുടുംബത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം.   

ഇത് ഗുണവും ദോഷവുമുണ്ടാക്കിയിട്ടുണ്ട്. കു ടുംബാധിപത്യത്തിന്‍റെ പിടിയലമര്‍ന്നപ്പോള്‍ കരുത്തരായ പല നേതാക്കളും കോണ്‍ഗ്ര സ്സില്‍ നിന്ന് പുറത്തുപോയി. ചിലര്‍ പുറത്താക്കപ്പെട്ടു. അത് പാര്‍ട്ടിയെ പലയിടത്തും തളര്‍ത്തി. യു.പി.യും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്തും കോണ്‍ഗ്രസിന് ശക്തി ക്ഷയിക്കാന്‍ കാര ണം ഇതു തന്നെയായിരുന്നു.   

പല സമയങ്ങളിലും കോണ്‍ഗ്രസ്സില്‍ നിന്ന് ശക്തരായ നേതാക്കന്മാര്‍ നേതൃത്വത്തിന്‍റെ എതിര്‍പ്പിനേയും അവഗണനയേയും തുടര്‍ന്ന് പുറത്തുപോയിട്ടുണ്ട്. അവര്‍ക്കു പകരം മറ്റൊരു നേതാവ് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വനിരയിലേക്ക് വന്നിട്ടില്ലായെന്ന തും പകരക്കാരായ നേതാക്കന്മാര്‍ ശക്തരോ നേതൃത്വ ഗു ണമുള്ളവരോ ആയിരുന്നില്ല. ഇന്ന് ഒരു നല്ല പ്രസ്താവനപോലും ഇറക്കാന്‍ കഴിവുള്ള നേതാക്കന്മാര്‍ കോണ്‍ഗ്രസ്സി ലില്ലായെന്നു പറയാം. ഒരു കാലത്ത് കോണ്‍ഗ്രസ് വ ക്താവ് എന്നു പറയാം. ചല ച്ചിത്രനടി ഖുശ്ബുവാണ് ഇ ന്ന് കോണ്‍ഗ്രസ്സിന്‍റെ ഒരു വ ക്താവ്. അപ്പോള്‍ തന്നെ ഊ ഹിക്കാം ഇത് എത്രമാത്രം ശ രിയാണെന്ന്. ആദര്‍ശം മാത്രം കൈയ്യിലുള്ള ആര്‍ക്കും വേണ്ടാത്ത ചില നേതൃത്വനി രയാണ് ഇന്ന് ഡല്‍ഹിയിലിരുന്ന് സോണിയ ഗന്ധിയേയും രാഹുല്‍ ഗാന്ധിയേയും നിയന്ത്രിക്കുന്നത്. കേരളത്തിലിരുന്ന് ആദര്‍ശം കളിച്ച് ആ രൊക്കെയോകൂടി ആളാക്കിയ നേതാവിന് യു.പി.യിലെ ജാട്ട് രാഷ്ട്രീയത്തിന്‍റെ തന്ത്രവും മന്ത്രവും അറിയാന്‍ കഴിയില്ല.  

ഭൂരിപക്ഷത്തിന്‍റെ വര്‍ഗ്ഗീയ മര്‍മ്മത്തില്‍ തൊട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക യും തിരഞ്ഞെടുപ്പുകളെ നേരിടുകയും ചെയ്ത ബി.ജെ. പി.യുടെ തന്ത്രത്തിനു മറുമ രുന്ന് നല്‍കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. അതിന് തന്ത്രങ്ങള്‍ മെനയാന്‍ തക്ക ചാണക്യന്മാര്‍ ഇന്ന് കോണ്‍ഗ്രസ്സിലില്ലാത്തതും മറ്റൊരു കാരണമാണ്.

എന്നിരുന്നാലും കോണ്‍ ഗ്രസ്സ് ഇന്നും ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടു ണ്ട്. അതിന്‍റെ തെളിവാണ് പഞ്ചാബിലെ അവരുടെ തിരി ച്ചുവരവ്. ഗോവയിലും മണി പ്പൂരിലും അവര്‍ തഴയപ്പെട്ടില്ല. കോണ്‍ഗ്രസ്സ് ഇന്ന് തകര്‍ന്നുകൊണ്ടിരിക്കുന്നുയെന്നു പറയുമ്പോള്‍ ജനം ആ പ്ര സ്ഥാനത്തെഉയര്‍ത്തിക്കൊണ്ടുവന്നചരിത്രമാണുള്ളത്.അടിയന്തിരാവസ്ഥയെ തുടര്‍ന്നുള്ള ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉരുക്കുവനിത യും കോണ്‍ഗ്രസ്സിന്‍റെ ആവേശവും ആലംബവും അവസാ നവാക്കുമായിരുന്ന ഇന്ദിരാ ഗാന്ധിപോലും തകര്‍ന്നടിഞ്ഞപ്പോള്‍, ജനതാദള്‍ വന്‍ കുതിച്ചുകയറ്റം നടത്തിയപ്പോള്‍ എല്ലാവരും വിധിയെഴുതി കോണ്‍ഗ്രസ്സ് തകര്‍ന്നുയെന്ന്. അന്ന് ഇന്ദിരയോടൊപ്പം വി. പി.സിംഗും പന്തും ഭഗത്തും തുടങ്ങിയ രണ്ടാംനിര നേതാ ക്കളെ ഉണ്ടായിരുന്നുള്ളു. ഇന്ദിരാഗാന്ധി രാഷ്ട്രീയ വന വാസത്തിനൊരുങ്ങുകവരെയു ണ്ടായിരുന്നു യെന്നാണ് പറ യപ്പെട്ടിരുന്നത്. എന്നിട്ടും എ ണ്‍പതിലെ തിരഞ്ഞെടുപ്പില്‍ ജനം അവരെ കൈപിടിച്ചുയ ര്‍ത്തി. ജയില്‍വാസം വരെ അന്നത്തെ കോണ്‍ഗ്രസ് പ്ര സിഡന്‍റിന് നേരിടേണ്ടിവന്നു.

അഴിമതിയാരോപണങ്ങ ളില്‍പ്പെട്ട് പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രസിഡ ന്‍റുമായിരുന്ന നരസിംഹറാവു നട്ടംതിരിയുകയും പാര്‍ട്ടിയെ നാണം കെടുത്തുകയും ചെ യ്തശേഷം കോണ്‍ഗ്രസ് ത കര്‍ച്ചയുടെ വക്കിലായിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ ആരു മില്ലാതെ വന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ട്രഷറര്‍ മാത്രമായിരുന്ന സീതാറാം കേസരി യെ പ്രസിഡന്‍റാക്കേണ്ട ഗതി കേടായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. അന്ന് എല്ലാവരും വിധിയെഴുതി കോണ്‍ഗ്രസ്സ് തകരുമെന്ന്. എന്നാല്‍ മറിച്ചാ യിരുന്നു സംഭവിച്ചത്. അവി ടെ കോണ്‍ഗ്രസ്സിന് ഒരു ഉയ ര്‍ത്തെഴുന്നേല്‍പ്പ് സോണിയാ ഗാന്ധിയില്‍ക്കൂടി ഉണ്ടായി യെന്നു പറയാം. അതിനുശേ ഷം വാജ്പേയ് അഡ്വാനി കൂ ട്ടുകെട്ടില്‍ ബി.ജെ.പി. ശക്തി പ്രാപിക്കുകയും ഭരണം കൈ പ്പിടിയിലൊതുക്കുകയും ചെ യ്തപ്പോഴും കോണ്‍ഗ്രസ്സിന് ശക്തിയക്ഷയമുണ്ടായി. മന്‍മോഹന്‍സിംങ്ങില്‍ കൂടി ജനം വീണ്ടും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി. ഇന്ദിരയ്ക്കു ശേഷം തുടര്‍ച്ചയായി ഇന്ത്യ യുടെ പ്രധാനമന്ത്രിയാകാന്‍ മന്‍മോഹന്‍സിംങിനു കഴി ഞ്ഞു.
വീണ്ടുമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് കോണ്‍ഗ്രസ്സിനു ണ്ടാകുമെന്നു തന്നെ കരു താം. ഭൂരിപക്ഷവാദത്തിന്‍റെ യും മറ്റും മറപിടിക്കുന്ന ബി. ജെ.പിയും പ്രത്യയശാസ് ത്രത്തിന്‍റെ വാലില്‍ തൂങ്ങിക്കി ടക്കുന്ന ഇടതുപക്ഷത്തി ന്‍റെയും പ്രാദേശിക വാദവു മായി നടക്കുന്ന എസ്.പി.യും ബി.എസ്.പി.യും ഡി.എം. കെ.യും എ.ഐ.ഡി.എം.കെ. യും തെലുങ്കുദേശവും മതേ തരത്വദേശീയത ഒരിക്കലും ഉണ്ടാക്കിയെടുക്കാന്‍ കഴി യില്ല. ആ സത്യം ജനം തിരിച്ചറിയുമ്പോള്‍ കോണ്‍ഗ്ര സ്സ് ശക്തി പ്രാപിക്കും. പ്രസ്ഥാനം ശക്തി പ്രാപിക്കാന്‍ ആദ്യം ചെയ്യേണ്ടത് കര്‍മ്മ നിരതരായ നേതാക്കളുടെ ഒരു നിരയുണ്ടാക്കിയെടു ക്കുകയെന്നതാണ്. ചാനല്‍ രാഷ്ട്രീയം  നടത്തുന്നവരേ ക്കാള്‍ പാര്‍ട്ടിയെ ശക്തിപ്പെ ടുത്തുന്നത് പ്രവര്‍ത്തകരുമായി അടുത്തിടപഴകുന്ന നേതാക്കളാണ്. അങ്ങനെയുള്ള വരെ കണ്ടെത്തി നേതൃത്വ സ്ഥാനത്തേക്ക് കൊണ്ടുവ രേണ്ടിയിരിക്കുന്നു. അതിലുപരി അമേരിക്കയില്‍ പഠിച്ച തിയറിയല്ല ഇന്ത്യയിലെ പ്രാ യോഗിക രാഷ്ട്രീയമെന്ന് രാ ഹുല്‍ഗാന്ധി മനസ്സിലാക്കേ ണ്ടതുമാണ്. വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാനും ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തി രിവ് നടത്തി മതത്തിന്‍റെ പേ രില്‍ മനുഷ്യരെ തമ്മിലടി പ്പിച്ച് അധികാരം പിടിച്ചടക്കു ന്നവരുടെ മുഖംമൂടി ഊരാ നും കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സ് പഞ്ചാബില്‍ തിരിച്ചുവന്നതിനേക്കാള്‍ ശക്തിയോടെ തി രിച്ചുവരാനാകും.  

 

ബ്ളസന്‍ ഹ്യൂസ്റ്റന്‍ : blessonhouston@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here