എറണാകുളം: കേരള ഹൈക്കോർട്ട് അഡ്വക്വേറ്റ്സ് അസോസിയേഷൻയുവ അഭിഭാഷകർക്കായി സംഘടിപ്പിച്ച കലാമത്സരങ്ങളിൽ തുടർച്ചയായി നാലാം തവണയും അഡ്വ. ഷിബി അമ്മുപ്പിള്ളിൽ കലാതിലകം ആയി ചരിത്രം സൃഷ്ടിച്ചു.ഗവർണർ പി. സദാശിവം കലാതിലക പട്ടം സമ്മാനിച്ചു.

2010-ൽ ഉസ്മാനിയ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഹൈദരാബാദിൽ നിന്നും നിയമബിരുദം നേടിയ ഷിബി  മൂന്ന് വർഷവും കോളജിലെ കലാമത്സരങ്ങളിലും വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയായിട്ടുണ്ട്.

2011-ൽ സന്നത് സ്വീകരിച്ചതിന് ശേഷം ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ  അഡ്വ.പി.കെ ഇബ്രഹാമിന്റെ അഭിഭാഷക പാനലിലെ അംഗമായി സേവനമനുഷ്ടിക്കുന്നു.യുവ അഭിഭാഷകർക്ക് ഹൈദരബാദ് മലയാളി അസോസിയേഷൻ ഏർപെടുത്തിയ ‘സമന്വയം ‘ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അഡ്വ.ഷിബി അടിമാലി  അമ്മുപ്പിള്ളിൽ അയ്യപ്പൻകുട്ടിയുടെയും രത്നമ്മയുടെയും ഇളയ മകളാണ്.

FB_IMG_1491529763870-1

ബഹു.ഗവർണർ പി.സദാശിവം കലാതിലക പട്ടം സമ്മാനിക്കുന്നു .

FB_IMG_1491537042824-1

ഹ്യൂമൻ ഡിഫെൻസ് ഫോറം ചെയർമാൻ അഡ്വ.  പി.കെ ഇബ്രഹാമിനോടൊപ്പം.

LEAVE A REPLY

Please enter your comment!
Please enter your name here