തിരുവന്തപുരം: നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം മൂന്ന് പേരെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. റിട്ടയർ ഡോക്റും കുടുംബവുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള  വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ചാക്കിൽകെട്ടിയ നിലയിലുള്ള മൃതദേഹത്തിെൻറ  പരിശോധന പൊലീസ് നടത്തിയിട്ടില്ല. ഫോറൻസിക് വിദഗ്ധരുടെ കൂടി സാന്നിധ്യത്തിൽ ഞായറാഴ്ച മാത്രമേ  പരിശോധന പൊലീസ് നടത്തുകയുള്ളു.

റിട്ടയർ ഡോക്ടർ  ജീൻ പദ്മ അടക്കം അഞ്ച് പേരാണ് വീട്ടിൽ താമസിച്ചിരുന്നത്.  സംഭവത്തിന് ശേഷം ഡോക്ടറുടെ മകനെ കാണാതായിട്ടുണ്ട്. മൂന്ന് ദിവസമായി ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുള്ളതായി ബന്ധുക്കളും അയൽക്കാരും പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകന്‍ അറിയിച്ചതെന്നും ഡോക്ടറുടെ സഹോദരന്‍ പറഞ്ഞു. 

മൂന്ന് ദിവസത്തിന് മുമ്പ് കൊലപാതകം നടത്തിയ ശേഷം ശനിയാഴ്ച വീടിന് തീവെക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പൊലീസിെൻറ  നിഗമനം. എന്നാൽ കൂടുതൽ അന്വേഷണങ്ങളിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവു.

LEAVE A REPLY

Please enter your comment!
Please enter your name here