കൈറോ: വടക്കൻ കൈറോയിലെ രണ്ട് ചർച്ചുകളിലുണ്ടായ സ്ഫോടനങ്ങളിൽ  45 പേർ കൊല്ലപ്പെട്ടു. 119 പേർക്ക് പരിക്കേറ്റു.  കൈറോയിൽനിന്ന് 120കി. മി അകലെയുള്ള ടാൻറ, അലക്സാൻഡ്രിയ  നഗരങ്ങളിലെ ചർച്ചുകളിലാണ് ഒാശാന ചടങ്ങിനിടെ സ്േഫാടനം നടന്നത്.  ആക്രമണത്തിെൻറ ഉത്തരവാദിത്തം മുസ്‌ലീം  ഭീകരസംഘടനയായ ഐ.എസ് .ഐ.എസ് ഏറ്റെടുത്തു. പ്രാദേശിക സമയം 10നായിരുന്നു സംഭവമെന്ന് ദേശീയ ടെലിവിഷൻ ചാനലായ നീൽ റിപ്പോർട്ട് ചെയ്തു. 

ടാൻറയിലെ മാർ ഗിർഗിസ് കോപ്റ്റിക് ചർച്ചിലാണ് ആദ്യം സ്ഫോടനം നടന്നത്. ബോംബ് പൊട്ടിത്തെറിച്ചതാണോ ചാവേറാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.  25 പേർ മരിച്ചു. മണിക്കൂറുകൾക്കം അലക്സാൻഡ്രിയയിലെ മാൻഷിയ ജില്ലയിലെ സെൻറ് മാർക്സ് ചർച്ചിലും ആക്രമണമുണ്ടായി. 

ചാവേർ പള്ളിക്കരികെ സ്ഫോടക വസ്തു നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. 11 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ കൂടുതലും പള്ളിക്കു പുറത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പ്രാദേശിക മാധ്യമങ്ങൾറിപ്പോർട്ട് ചെയ്തു.  ഇൗജിപ്തിൽ കോപ്റ്റിക് ക്രൈസ്തവ വിഭാഗങ്ങൾക്കു നേരെയുണ്ടാകുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.

അടുത്താഴ്ച ഇൗസ്റ്റർ ആഘോഷം നടക്കാനിരിക്കുന്നതിനിടെയാണ് സംഭവം.മാത്രമല്ല, ഇൗമാസം 28ന് ഫ്രാൻസിസ് മാർപാപ്പ ഇൗജിപ്ത് സന്ദർശിക്കുന്നുണ്ട്.  ഡിസംബറിൽ കോപ്റ്റിക് കത്തീഡ്രലിൽ ഐ.എസ് .ഐ.എസ് ചാവേറാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു.

egypt egypt-bombing-christians_a84dad9a-1d25-11e7-8dd7-d947b0232760

LEAVE A REPLY

Please enter your comment!
Please enter your name here