ചിക്കാഗോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ കെട്ടുറപ്പിന്റെ എക്കാലത്തെയും അഭിമാന കൂട്ടായ്മയായ ഫോമയുടെ നാഷണല്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ 12 റീജിയനുകളിലും രൂപീകൃതമാകു വിമന്‍സ് ഫോറത്തിന്റെ ചിക്കാഗോ ശാഖയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ ശുഭാരംഭം കുറിച്ചു. ഏപ്രില്‍ രണ്ടാം തീയതി മൗണ്ട് പ്രോസ്പക്ടസിലെ ഫോമാ നാഷണല്‍ കവന്‍ഷന്‍ ഓഫീസില്‍ വച്ചു നടന്ന ഹൃദ്യമായ ചടങ്ങ് സംഘബോധത്തിന്റെ വിളംബരമായി. അനിഷ ഷാബുവിന്റെ പ്രാര്‍ത്ഥനാലാപത്തോടെ ആരംഭിച്ച യോഗത്തില്‍ റീജിയനല്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ട്് അദ്ധ്യക്ഷനായി. നാഷണല്‍ വനിതാ ഫോറം വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാ വള്ളിക്കളം ഭാരവാഹികളെ പരിചയപ്പെടുത്തി.

ഫെഡറേഷന്റെ നാഷണല്‍ പ്രസിഡന്റ് ബെി വാച്ചാച്ചിറ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വനിതകള്‍ക്ക് മുന്തിയ പ്രാതിനിധ്യം നല്‍കുന്നതില്‍ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രതിജ്ഞാബദ്ധമാണെും അക്കാര്യത്തില്‍ മാതൃകാപരമായ നയസമീപനമായിരിക്കും ഫോമയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ലെ ചിക്കാഗോ നാഷണല്‍ കവന്‍ഷന്‍ വിജയമാക്കുതില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണെും സംഘടനയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി വനിതാനിര വിട്ടുവീഴ്ചയില്ലാതെ മുന്നിലുണ്ടാവണമെും കവന്‍ഷന്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം അഭ്യര്‍ത്ഥിച്ചു. അയ്യായിരത്തിലേറെ പേരെ പ്രതീക്ഷിക്കു ചരിത്ര കവന്‍ഷനായിരിക്കുമിത്.

ചിക്കാഗോ റീജിയന്‍ വനിതാ ഫോറം ചെയര്‍ പേഴ്‌സണ്‍ ആഗ്നസ് മാത്യു സ്വാഗതമാശംസിക്കുകയും എഡ്യുക്കേഷന്‍, ചാരിറ്റി, കള്‍ച്ചറല്‍ എന്നീ മൂന്നു തലങ്ങളിലായി നടത്തുവാനുദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഫോമയുടെ വിശാലമായ പ്ലാറ്റ് ഫോമില്‍ നിന്ന് കടമയുടെ കൊടിയേന്തി വനിതകള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍ സമൂഹത്തിനുപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ജനഹിതമറിഞ്ഞ് നിറവേറ്റാനാവുമെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ഗ്രേസി വാച്ചാച്ചിറ പറഞ്ഞു.

ഓരോ അംഗത്തിന്റെയും ഉള്‍ക്കാമ്പിലുള്ള സേവന ചിന്തയുടെ കരുത്ത് തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെ് അഡൈ്വസറി ബോര്‍ഡംഗം ലവ്‌ലി വര്‍ഗീസ് അഭിപ്രായപ്പെട്ടു. എഡ്യുക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഷിജി അലക്‌സ് സ്ത്രീ ശക്തിയുടെ മഹത്വത്തെക്കുറിച്ചാണ് ഹൃയസ്പര്‍ശിയായി പ്രതിപാദിച്ചത്. ഫോമാ നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ചന്‍ അബ്രഹാം, ഫോമാ റീജിയന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജി സി മാണി, ഫോമ റീജിയന്‍ കമ്മിറ്റിയംഗം ജോസ് മണക്കാട്ട് എിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോമയുടെ നാഷണല്‍ വനിതാ ഫോറത്തിന് ശക്തി പകരുവാന്‍ ഈ വനിതാ ഫോറത്തിന് കഴിയട്ടെയെന്നും, കവന്‍ഷന് മുന്നോടിയായി സമൂഹത്തിന്റെ ബഹുമുഖ നേട്ടത്തിനുവേണ്ടിയുള്ള സംരംഭങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെും ബീനാ വള്ളിക്കളവും, നാഷണല്‍ അഡൈ്വസറി അംഗം പ്രതിഭാ തച്ചേട്ടും പറഞ്ഞു. എല്ലാ വനിതകളെയും ഇതിലേക്കായി സ്വാഗതം ചെയ്യുന്നതായി റീജിയന്‍ ചെയര്‍ പേഴ്‌സണ്‍ ആഗ്നസ് മാത്യു അറിയിച്ചു. മദേഴ്‌സ് ഡേയോടനുബന്ധിച്ച് ശ്രദ്ധേയവും വേറിട്ടതുമായ ഒരു പരിപാടി നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു. സെക്രട്ടറി സിമി ജെസ്റ്റോ ജോസഫ് യോഗത്തിന്റെ അവതാരകയായിരുന്നു.

കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിഷ എറിക്ക് ഏവരെയും ഉള്‍പ്പെടുത്തി തീര്‍ത്ത പെയിന്റിംഗ് വര്‍ണാഭമായി. വൈസ് ചെയര്‍ പേഴ്‌സണ്‍ ഏലമ്മ ചൊള്ളമ്പേല്‍, ജോയിന്റ് സെക്രട്ടറി കുഞ്ഞുമോള്‍ തോബിയാസ് എിവരും പരിപാടി സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. ട്രഷറര്‍ ബിജിലി കണ്ടാരപ്പള്ളില്‍ നന്ദി പ്രകാശിപ്പിച്ചു. ഫോമയുടെ ചിക്കാഗോ വനിതാ ഫോറത്തിന്റെ വേദിയില്‍നിന്നും കൈമാറുന്ന, ഒരുമയുടെയും പൊതുനന്‍മയുടെയും സേവനോന്‍മുഖതയുടെയും ദീപശിഖ ഇനി 12 റീജിയനുകളിലും മാറ്റത്തിന്റെ വഴിവിളക്കാവും.

FOMAA 2 FOMAA 3 FOMAA 4 FOMAA 5 FOMAA 6

LEAVE A REPLY

Please enter your comment!
Please enter your name here