അറ്റ്ലാന്‍റ: പള്ളിപ്പാട് കുമ്പംപുഴ (മുട്ടം ഗ്രേയ്സ് കോട്ടേജ്) വീട്ടില്‍ പാസ്റ്റര്‍ പോള്‍ പോത്ത (മുട്ടം പോള്‍ സാര്‍-83) കാലിഫോര്‍ണിയയില്‍ വെച്ച് 2017 ഏപ്രില്‍ 9 ന് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. ദീര്‍ഘകാലം കര്‍തൃശുശ്രൂഷയില്‍ ആയിരുന്ന പോള്‍ സാര്‍ സ്വദേശമായ ഓടനാവട്ടം ഹൈസ്കൂളില്‍ അധ്യാപന ജീവിതം ആരംഭിച്ചെങ്കിലും വിവാഹത്തോടുള്ള ബന്ധത്തില്‍ പള്ളിപ്പാട് നടുവട്ടം എന്‍.എസ്.എസ്. ഹൈസ്കൂളിലേക്കു ജോലി മാറ്റി പ്രവര്‍ത്തിച്ചിരുന്നു.

വാപ്പാല ഈട്ടി വിളയില്‍ പരേതനായ അമ്മാച്ചന്‍ ഉപദേശിയുടെ മകനായിരുന്നു ഈ ദൈവഭൃത്യന്‍. പള്ളിപ്പാട് സ്വദേശിയായ കുമ്പംപുഴ ഗീവര്‍ഗീസിന്‍റെ മകളായ മേരിക്കുട്ടി ടീച്ചര്‍ (കുഞ്ഞുമോള്‍) ആണു സഹധര്‍മ്മിണി.

മക്കള്‍: ലിസി തോമസ് (ന്യുയോര്‍ക്ക്), പരേതയായ ഷൈനി കോശി, പോള്‍ വര്‍ഗീസ് (കാലിഫോര്‍ണിയ), സാം പോള്‍ (അറ്റ്ലാന്‍റ). മരുമക്കള്‍: എ.സി. തോമസ് (ന്യുയോര്‍ക്ക്), കോശി ഏബ്രഹാം (ടെക്സാസ്), ജെസ്സി പി. വര്‍ഗീസ് (കാലിഫോര്‍ണിയ), ജിജി സാം (അറ്റ്ലാന്‍റ).

ഏപ്രില്‍ 14 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതല്‍ 8:00 വരെ പൊതുദര്‍ശനവും മെമ്മോറിയല്‍ സേര്‍വീസും, ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷക്കളും ഹോളിനെസ് ചര്‍ച്ച്, 3429 മോണ്‍റോ ജേര്‍സി റോഡ്, കവിംങ്ടണ്‍, ജോര്‍ജിയ 30014 (Holiness church,  3429 Monroe Jersey road, Covington, GA 30014) വെച്ചും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ വര്‍ഗ്ഗീസ്: 303.818.1846
 
Paul.Sir. Photo

LEAVE A REPLY

Please enter your comment!
Please enter your name here