സിറിയയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ രാസായുധപ്രയോഗത്തില്‍ റഷ്യക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി യു.എസും. രാസായുധ പ്രയോഗത്തില്‍ നിന്ന് സൈന്യത്തെ വിലക്കുന്നതില്‍ റഷ്യ പരാജപ്പെട്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞു. റഷ്യക്കെതിരെ വിമര്‍ശനവുമായി ബ്രിട്ടനും രംഗത്തു വന്നിരുന്നു.

സിറിയയുടെ രാസായുധ ശേഖരം നശിപ്പിക്കുമെന്ന് റഷ്യ ഉറപ്പു നല്‍കിയിരുന്നു. എന്നിട്ടും ഇത് തടയുന്നതില്‍ റഷ്യക്ക് വീഴ്ച സംഭവിച്ചു- ടില്ലേര്‍സണ്‍ ജി ഏഴ് ഉച്ചകോടി ഇന്നു ചേരാനിരിക്കൊണ് ടില്ലേര്‍സണിന്റെ പ്രതികരണം. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദില്‍ നിന്ന് റഷ്യയെ അകറ്റുന്നതിനെ കുറിച്ചായിരിക്കും ലോകരാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാര്‍ ഒന്നിക്കുന്ന ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ജി ഏഴിനു ശേഷം ടില്ലേര്‍സണ്‍ മോസ്‌കോയിലേക്കു പോവും.

ബശ്ശാര്‍ അല്‍ അസദിനെ പിന്തുണക്കുന്ന പ്രമുഖ രാജ്യമാണ് റഷ്യ. ബുധനാഴ്ച സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ പിഞ്ചു കുഞ്ഞുങ്ങളുള്‍പെടെ 89 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ രാസായുധ പ്രയോഗം നടത്തിയിട്ടില്ലെന്നായിരുന്നു സൈന്യത്തിന്റെ വാദം.

കഴിഞ്ഞ ദിവസം സൈനികകേന്ദ്രങ്ങള്‍ക്കു നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here