ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റലാന്റിക് റീജിയൺ പ്രവർത്തനോൽഘാടനവും ഈസ്റ്റർ വിഷു ആഘോഷങ്ങളും, സംയുക്തമായി ഏപ്രിൽ  23 ന് (ഞായർ) വൈകിട്ട് 5 മണിക്ക്   നടത്തപ്പെടുന്നു. 

മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ (7733 Castor Ave. PA 19152) വച്ച് നടത്തപ്പെടുന്ന ഈ ആഘോഷപരിപാടികളിൽ ഫോമായുടെ കീഴിൽ അണിനിരക്കുന്ന ട്രൈസ്റ്റേറ് ഏരിയയിലെ എല്ലാ മലയാളി സഘടനാപ്രവർത്തകരുടെയും സജീവസാനിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്. സംഘടനാസംവിധാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുവാൻ പോകുന്ന സുവനീറിന്റെ  പ്രകാശനവും, റീജിണൽ യുവജനോത്സവവും, റീജിണൽ കൺവെൻഷനുമുൾപ്പടെ വ്യത്യസ്തമായ പരിപാടികളാണ് വരുന്ന രണ്ട് വർഷങ്ങളിൽ മിഡ് അറ്റലാന്റിക് റീജിയൺ വിഭാവനം ചെയ്യുന്നത്. ഈ വസന്തകാലസന്ധ്യയെ വർണാഭമാക്കുവാൻ വ്യത്യസ്തമായ കലാപരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു.

മതനേതാക്കളും, കലാസാംസ്കാരിക നായകരും പങ്കെടുക്കുന്ന സൗഹ്രുദത്തിന്റെയും സഹകരണത്തിന്റെയും ഈ സംഗമവേദിയിലേക്ക് എല്ലാ മലയാളി കുടുംബംങ്ങളെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സാബു സ്കറിയ (267) 980-7923, ജോജോ കോട്ടൂർ (സെക്രട്ടറി) 610-308-9829, ബോബി തോമസ് (Treasurer) 862-812-0606, അലക്സ് ജോൺ (റീജിയണൽ കൺവെൻഷൻ ചെയര്മാന്) 908-313-6121, ഹരികുമാർ രാജൻ (ആർട്സ് ചെയര്മാന്)-917-679-7669, അനിയൻ ജോർജ്(ഫണ്ട്റൈസിംഗ് ചെയര്മാന്)- 908-337-1289, സിറിയക് കുര്യൻ (ഫോമാ ദേശീയ സമിതി അംഗം) 201-723-7997,

vishu (1)-1

 

LEAVE A REPLY

Please enter your comment!
Please enter your name here