സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസാദിനു പിന്തുണ നല്‍കുന്ന റഷ്യന്‍ നടപടിയെ കടന്നാക്രമിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അസദിനെപ്പോലൊരു ദുഷ്ടന് എന്തിനാണ് റഷ്യ പിന്തുണ നല്‍കുന്നതെന്ന് ട്രംപ് ചോദിച്ചു. താന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മോശപ്പെട്ട മനുഷ്യനാണ് അസദ്. അദ്ദേഹത്തിനു പിന്തുണ നല്‍കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അദ്ദേഹത്തിന്റെ രാജ്യത്തിനും നല്ലതല്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഈ നിലപാട് മനുഷ്യകുലത്തിനു തന്നെ ഹാനികരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിറിയന്‍ ജനതക്കുമേല്‍ രാസായുധ പ്രയോഗം നടത്തിയ അസദ് മൃഗതുല്യനാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ യുദ്ധവിമാനങ്ങള്‍ രാസായുധാക്രമണം നടത്തി പിഞ്ചു കുഞ്ഞുങ്ങളുടെയടക്കം ജീവനെടുത്തത് കണ്ടില്ലെന്ന് നടിക്കാന്‍ തനിക്കാവുമായിരുന്നില്ലെന്നും അതിനാലാണ് മിസൈലാക്രമണം നടത്തിയതെന്നും ട്രംപ് വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here