ചാരുമൂട്: നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സി.ജി.ഐ സോദരി സമാജത്തിന്റെ നേതൃത്വത്തിൽ നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ പെസഹ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി.പീപ്പിൾസ് ചാരിറ്റി മിഷൻ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. റവ.ജെയിംസ് വർഗ്ഗീസ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു .അന്തേവാസികളുടെ ഉപയോഗത്തിന് 150 മീറ്റർ റബർ ഷീറ്റ്, വാർഡുകളിൽ ഉപയോഗിക്കുന്നതിന് 200 ലിറ്റർ ലോഷൻ തുടങ്ങിയവ ആശുപത്രി അധികൃതർക്ക് കൈമാറി.ശശികുട്ടി ജോർജ് , സിസ്റ്റർ എൽസീന ,വൈ. ഇസ്മയേൽ, മിനി അനിൽ ,ജിൻസി എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഗ്രൂപ്പുകളായി വിവിധ വാർഡുകൾ സന്ദർശിച്ച് എല്ലാവർക്കും ലഡു വിതരണം ചെയ്തു. ലക്ച്ചർഹാൾ നവീകരിക്കുന്നതിലേക്ക് 8 ഫാനുകൾ സ്പോൺസർ ചെയ്തു.

ഈസ്റ്റർ ദിനത്തിൽ അന്തേവാസികൾക്ക് കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഈസ്റ്റർ ആഘോഷം ആർ.രാജേഷ് എം.എൽ .എ ഉദ്ഘാടനം ചെയ്യും. ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. ആർ .എം.ഒ: ഡോ വിനീഷ് സ്വാഗതവും റജി എം വർഗ്ഗീസ് കൃതജ്ഞതയും അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here