പെര്‍ത്ത്:  ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ ഏഴാമത് സമ്മേളനം ഏപ്രില്‍ മാസം 14, 15, 16 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പെര്‍ത്തില്‍ വച്ചു (ലിന്‍വുഡ് വണ്ടാര ഹാള്‍, എഡ്ജ് വെയെര്‍ സ്ട്രീറ്റ്, ലിന്‍വുഡ് -6147) നടക്കുന്നു. ഓസ്ട്രേലിയായുടെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന് വേണ്ടി വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍  അറിയിച്ചു.

         ഏപ്രില്‍ 14 വെള്ളിയാഴ്ച വൈകിട്ട് 5.30 നു നാഷണല്‍ പ്രസിഡണ്ട്‌ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ്  ഉല്‍ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍   മണക്കാല ഫെയ്ത് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഡോ.ബി വര്‍ഗീസ് ആണ് മുഖ്യ പ്രസംഗകന്‍. “യേശുക്രിസ്തുവിന്റെ പുനരാഗമനം” (അപ്പൊ. 1 : 11) എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി നടക്കുന്ന കോണ്‍ഫെറെന്‍സില്‍ സ്വദേശത്തും വിദേശത്തുമുള്ള മറ്റു അഭിഷിക്ത കര്‍തൃദാസന്മാരും ദൈവവചനം ശുശ്രൂഷിക്കുന്നതാണ്.സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകനായ പാസ്റ്റര്‍ സിറില്‍ നൊരോണ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.

         ശനിയാഴ്ച പകല്‍ യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയുള്ള ഈവനിംഗ് സെഷനില്‍ അഭിഷിക്ത കര്‍തൃദാസന്മാര്‍ ദൈവ വചനം ശുശ്രുഷിക്കുന്നതാണ്.  ഞായറാഴ്ച രാവിലെ 8.30 നു തുടങ്ങുന്ന സഭയോഗത്തില്‍ കര്‍തൃമേശ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പോതുയോഗത്തോടെ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് സമാപനം ആകും.

         ദൈവത്തിന്‍റെ അളവറ്റ കൃപയാലും ദൈവമക്കളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടും കഴിഞ്ഞ വര്‍ഷങ്ങളിലെ കോണ്‍ഫറന്‍സുകള്‍ വളരെ അനുഗ്രഹമായി നടക്കുവനിടയായി. മുന്‍ വര്‍ഷങ്ങളിലേതു പോലെ എല്ലാ ദൈവ മക്കളുടെയും പ്രാര്‍ത്ഥനയും സഹകരണവും ഭാരവാഹികള്‍ അഭ്യര്‍ദ്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ലിസിറ്റി കണ്‍വീനര്‍) +61 423804644

 autralia pentecost

LEAVE A REPLY

Please enter your comment!
Please enter your name here